ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ കളിക്കുക വമ്പന്‍ സര്‍പ്രൈസ് ഒളിപ്പിച്ച്

ഏകദിന ലോക കപ്പില്‍ ലോകം കാത്തിരിക്കുന്ന മത്സരമാണ് ഇംഗ്ലണ്ട് – ഇന്ത്യ പോരാട്ടം. ഇരുടീമുകളും ലോക കപ്പ് ഫേവറൈറ്റുകളാണ് എന്നതാണ് അത്. മത്സരത്തില്‍ ഇന്ത്യ ഇറങ്ങുക അടിമുടി പുതിയ രൂപത്തിലാകും. ഓറഞ്ച് ജെഴ്‌സിയാകും ഇന്ത്യ ധരിക്കുക.

ഇന്ത്യന്‍ ടീമിന്റെ അഭിമാന ജെഴ്‌സിയാണ് നീലയെന്നാണ് പറയാറുള്ളതെങ്കിലും ആശയക്കുഴപ്പം ഒഴിവാക്കാനാണ് നീലപ്പട ഓറഞ്ച് അണിയുന്നത്. ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ടീമുകളെല്ലാം പല തരത്തിലൂളള നീല ജെഴ്‌സിയാണ് ധരിക്കുന്നത്. ഇത് കണക്കിലെടുത്ത് ഹോം ആന്‍ഡ് എവേ കിറ്റുകള്‍ എന്ന ആശയം ഐസിസി മുന്നോട്ടു വെയ്ക്കുകയായിരുന്നു.

എല്ലാ ടീമുകളും പ്രധാന ജെഴ്‌സി കൂടാതെ മറ്റൊന്നു കൂടി കരുതണമെന്ന് നേരത്തെ ഐസിസി അറിയിച്ചിരുന്നു. കൈയിലും പിന്‍വശത്തും ഓറഞ്ച് നിറവും മുന്‍വശത്ത് കടുംനീല നിറവുമാകും ജെഴ്‌സിയ്‌ക്കെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

പച്ച ജെഴ്‌സിയിലുള്ള പാകിസ്ഥാന്‍, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും എവേ ജെഴ്‌സികള്‍ ഉപയോഗിക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്.