ഇംഗ്ലീഷ് തന്ത്രങ്ങൾ വഴിയേ ഇന്ത്യയും, വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള ടീമിൽ യുവതാരങ്ങളും; സഞ്ജുവിനെ ഭാഗ്യം കടാക്ഷിച്ചേക്കും

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ തന്നെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കും നിലനിര്‍ത്താന്‍ സെലക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ടി20 പരമ്പര ആരംഭിക്കുമെന്നിരിക്കെ താരങ്ങള്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കില്ലെന്ന സാഹചര്യം പരിഗണിച്ചാണിത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പുനഃക്രമീകരിച്ച അഞ്ചാം ടെസ്റ്റ് ജൂലൈ 1-5 വരെ ബര്‍മിംഗ്ഹാമില്‍ നടക്കും. അതേസമയം ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടി20 മത്സരം ഇതിന് രണ്ട് ദിവസത്തിന് ശേഷം ജൂലൈ 7 ന് സതാംപ്ടണിലെ ഏജിയാസ് ബൗളില്‍ നടക്കും. ഈ പരമ്പരക്ക് അയർലണ്ടിൽ കളിച്ച ടീം തന്നെ ഇറങ്ങുമെന്ന് റിപോർട്ടുകൾ പറയുന്നു.

ടീമിൽ രോഹിത്, കോഹ്ലി എന്നിവർക്ക് സ്ഥാനം ഉറപ്പാണ്. ബാക്കിയുള്ള താരങ്ങളെ മിക്സ് ചെയ്തായിരിക്കും എടുക്കുക. അങ്ങനെ ആണെങ്കിൽ കുറെ യുവതാരങ്ങൾക്ക് കൂടി അവസരം കിട്ടിയേക്കും. ഇംഗ്ലണ്ടിൽ നിലവിലുള്ള താരങ്ങൾ ടെസ്റ്റ് കളിച്ച് ക്ഷീണിതരായിരിക്കും എന്ന കാരണത്താലാണ് തീരുമാനം.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഏകദിനത്തിൽ മാത്രം കളിക്കുന്ന ഒരുപറ്റം താരങ്ങളുണ്ട്. അതെ തന്ത്രത്തെ തന്നെയാണ് ഇന്ത്യയും പ്രയോഗിക്കാൻ പോകുന്നത്.