ആദ്യ ടി-20; ശ്രീലങ്കയ്ക്ക് 181 റൺസ് വിജയലക്ഷ്യം

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച സ്‌കോര്‍. നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 180 റണ്‍സ് അടിച്ചെടുത്തത്.

അര്‍ധസെഞ്ച്വറി നേടിയ കെഎല്‍ രാഹുലിന്റെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മുന്‍ക്യാപ്റ്റന്‍ എംഎസ് ധോനിയുടെയും മനീഷ് പാണ്ഡയുടെയും മികവില്‍ 181 റണ്‍സ് എന്ന വിജയലക്ഷ്യമാണ് ഇന്ത്യ ലങ്കയ്ക്ക് മുന്നില്‍ വച്ചത്.