വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോഹ്ലി തന്നെ നായകന്‍; യുവതാരങ്ങള്‍ക്ക് അവസരം

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി20, ഏകദിന, ടെസ്റ്റ് ടീമുകളെയാണ് പ്രഖ്യാപിച്ചത്. മൂന്ന് ഫോര്‍മാറ്റിലും വിരാട് കോഹ്ലി തന്നെയാണ് നായകന്‍. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. അതേസമയം, പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ശിഖര്‍ ധവാന്‍ ടീമില്‍ മടങ്ങി എത്തി.

ഏകദിനത്തിലും ടി20 യിലും യുവതാരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ലോകകപ്പ് ടീമില്‍ ഇല്ലാതിരുന്ന മനീഷ് പാണ്ടെ, ശ്രേയസ് അയ്യര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ്‌സൈനി എന്നിവര്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. അതേസമയം നാലാം നമ്പരില്‍ കളിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന ശുഭ്മാന്‍ ഗില്‍ ടീമില്‍ ഇടംനേടിയിട്ടില്ല.

ടെസ്റ്റ് ടീം- Virat Kohli (Captain), Ajinkya Rahane (VC), Mayank Agarwal, KL Rahul, C Pujara, Hanuma Vihari, Rohit Sharma, Rishabh Pant (WK) Wriddhiman Saha (WK), R Ashwin, Ravindra Jadeja, Kuldeep Yadav, Ishant Sharma, Mohammed Shami, Jasprit Bumrah, Umesh Yadav

ഏകദിനം ടീം- Virat Kohli (Captain), Rohit Sharma (VC), Shikhar Dhawan, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (wk), Ravindra Jadeja, Kuldeep Yadav, Yuzvendra Chahal, Kedar Jadhav, Mohammed Shami, Bhuvneshwar Kumar, Khaleel Ahmed, Navdeep Saini

ടി20 ടീം- Virat Kohli (Captain), Rohit Sharma (VC), Shikhar Dhawan, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (WK), Krunal Pandya, Ravindra Jadeja, Washington Sundar, Rahul Chahar, Bhuvneshwar Kumar, Khaleel Ahmed, Deepak Chahar, Navdeep Saini

Read more

മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങള്‍ക്കു പുറമേ, ലോക ടെസ്റ്റ് സീരിസിന്റെ ഭാഗമായ 2 ടെസ്റ്റുകളും വിന്‍ഡീസ് പരമ്പരയില്‍ ഉണ്ടാവുക. അടുത്ത മാസം മൂന്നിനു ടി20യോടെയാണു പരമ്പരയ്ക്കു തുടക്കമാകും.