കോഹ്ലിയൊക്കെ ഇങ്ങിനെ കളിച്ചാല്‍ മതിയോ? ഏകദിനത്തില്‍ അര്‍ദ്ധശതകം നേടിയിട്ടും താരത്തിന് കുറ്റം മാത്രം

ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ തോല്‍വിയറിഞ്ഞ്് ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ നല്‍കിയ മത്സരത്തില്‍ അര്‍ദ്ധശതകം നേടിയിട്ടും ഇന്ത്യന്‍ താരം വിരാട് കോഹ്ലിയ്ക്ക് കുറ്റം. വിരാട് കോഹ്ലിയെ പോലെയുള്ള മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഇങ്ങിനെ കളിച്ചാല്‍ മതിയോ എന്നാണ് വിദഗ്ദ്ധര്‍ ചോദിക്കുന്നത്.

ഇന്ത്യയൂടെ റണ്‍ചേസില്‍ വിരാട് കോഹ്ലിയില്‍ നിന്നും പ്രതീക്ഷിച്ച രീതിയിലുള്ള പ്രകടനമല്ല താരം നടത്തിയതെന്ന് വിമര്‍ശി്ച്ച് ആകാശ് ചോപ്രയാണ് രംഗത്ത് വന്നിരിക്കുന്നത്.  ഒഴൂക്കോടെ യുള്ള ഒരു പ്രകടനമായിരുന്നില്ല താരത്തില്‍ നിന്നും ഉണ്ടായതെന്നും വിമര്‍ശിച്ചു.

മത്സരത്തില്‍ പാടെ തകര്‍ന്നുപോയ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം നടത്തിയ മൂന്ന് പേരില്‍ ഒരാളായിരുന്നു അര്‍ദ്ധശതകം നേടിയ വിരാട് കോഹ്ലി. 63 പന്തുകളില്‍ നിന്നും 51 റണ്‍സ് എടുത്ത താരം ടെമ്പാ ബാവുമയെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു പുറത്തായത്. താരത്തിന്റെ പുറത്താകലിന് പിന്നാലെ ബാറ്റ്‌സ്മാന്മാര്‍ ഘോഷയാത്ര നടത്തിയപ്പോള്‍ ഇന്ത്യ 31 റണ്‍സിന് മത്സരം തോറ്റിരുന്നു.

താരം നല്ല ഫോമിലായിരുന്നില്ല. അല്ലായിരുന്നെങ്കില്‍ ഇത്തരം അനേകം സ്വീപ്പുകള്‍ മത്സരത്തില്‍ ഉണ്ടാകുമായിരുന്നു. കളിയില്‍ േേധാവിത്വം പുലര്‍ത്താനോ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനോ കഴിയാത്ത വന്നതാണ് താരം അത്തരമൊരു സ്വീപ് ഷോട്ടിന് തുനിയാന്‍ തന്നെ കാരണമെന്നും ആകാശ് ചോപ്ര പറഞ്ഞു.