ഞാന്‍ ഇറങ്ങിയാല്‍ ഇന്ത്യയ്ക്ക് ഇങ്ങിനെ എല്ലാം ഗുണമുണ്ട് ; നാലാം നമ്പറില്‍ ഇറങ്ങുന്ന കാരണത്തെ കുറിച്ച് പന്ത്

കേപ്ടൗണ്‍: ഇന്ത്യയൂടെ നാലാം നമ്പറില്‍ കളിക്കാന്‍ അനേകം താരങ്ങളാണ് ടീമിലുള്ളത്. പക്ഷേ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം നമ്പറില്‍ ക്രീസില്‍ എത്തിയിരുന്നത് ഇന്ത്യയുടെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളായ ഋഷഭ് പന്തായിരുന്നു. താന്‍ ഈ സ്ഥാനത്ത് ഇറങ്ങാനുള്ള കാരണത്തെക്കുറിച്ച് പറയുകയാണ് പന്ത്.

”ഷോട്ട് സെലക്ഷനെ കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ ടീമിനുള്ളില്‍ നടന്നിരുന്നു. എല്ലാ തരത്തിലുള്ള ഷോട്ടുകളും എനിക്ക് കളിക്കാന്‍ സാധിക്കും. മധ്യ ഓവറുകളില്‍ ഇടംകയ്യന്‍ ബാറ്റ്‌സ്മാന് കളിക്കാനായാല്‍ സ്‌ട്രൈക്ക് കൈമാറാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് വിലയിരുത്തിയാണ് എന്നെ നാലാം സ്ഥാനത്തിറക്കാന്‍ തീരുമാനിച്ചത്. ലെഗ് സ്പിന്നറോ ഇടംകയ്യന്‍ സ്പിന്നറോ ഉണ്ടെങ്കില്‍ മധ്യനിരയില്‍ ഇടംകൈ-വലംകൈ കോമ്പിനേഷനില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് റണ്‍സ് കണ്ടെത്താനാവും.” .

അതെല്ലാം എങ്ങനെ ക്ഷമയോടും സാഹചര്യത്തിന് ഇണങ്ങുന്ന വിധവും കളിക്കാമെന്നുള്ളത് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. ടീമിനുള്ളില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളെല്ലാം കളിയില്‍ പ്രാവര്‍ത്തികമാക്കാനാണ് ശ്രമമെന്നും പന്ത് പഞ്ഞു. ആദ്യ ഏകദിനത്തില്‍ 16 റണ്‍സ് മാത്രമാണ് പന്തിന് നേടാന്‍ സാധിച്ചത്. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ 85 റണ്‍സുമായി ടീമിന്റെ നട്ടെല്ലായി. സാധാരണ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് അല്ലെങ്കില്‍ ശ്രേയസ് അയ്യര്‍ എന്നിവരില്‍ ആരേലുമാണ് കളിക്കാറ്.