ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗുകളില്‍ വിട്ട് കളി പഠിപ്പിക്കൂ; ഉപദേശവുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍

പരിചയസമ്പത്ത് നേടുന്നതിന് ഇന്ത്യ തങ്ങളുടെ കളിക്കാരെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോന്‍. ടി20 ലോക കപ്പിലെ ഇന്ത്യയുടെ തുടര്‍തോല്‍വികളുടെ പശ്ചാത്തലത്തിലാണ് വോനിന്റെ കമന്റ്.

‘ഇന്ത്യ മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നും ഒരു ഏട് എടുക്കണം. പരിചയസമ്പത്ത് നേടുന്നതിന് ഇന്ത്യ തങ്ങളുടെ കളിക്കാരെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കണം’ വോന്‍ ട്വിറ്ററില്‍ കുറിച്ചു.

Michael Vaughan wary of facing Pakistan in World Cup semi-final

ടി20 ലോക കപ്പില്‍ ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യയുടെ സെമി പ്രവേശം തുലാസിലായിരിക്കുകയാണ്. ആദ്യമത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ, ഇന്നലെ നടന്ന നിര്‍ണായക മത്സരത്തിലും ന്യൂസിലന്റിനോടും എട്ട് വിക്കറ്റിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങി.

IND vs NZ T20 WC: Kohli blames India teammates for not being 'brave enough' in big loss to New Zealand | Cricket News – India TV

നിലവില്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ കൂടി ആശ്രയിച്ചാണ് ഇന്ത്യയുടെ സെമി സാദ്ധ്യത അവശേഷിക്കുന്നത്.