ഫെബ്രുവരിയിൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ തയ്യാറെടുക്കുകയാണ്. എന്നാൽ നാളുകൾ ഏറെയായി ഇന്ത്യൻ ടീം മോശമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ന്യുസിലാൻഡിനെതിരെ നടന്ന പരമ്പരയിലും ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിലെ തോൽവിയും കാരണം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്താകേണ്ടി വന്നു. ഇതോടെ വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർക്ക് നേരെ ഒരുപാട് വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ഈ ടീമിനെ കൊണ്ട് ചാമ്പ്യൻസ് ട്രോഫി നേടാൻ ഇന്ത്യക്ക് സാധിക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
എന്നാൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കായി തിളങ്ങാൻ പോകുന്ന താരം അത് വിരാട് കോഹ്ലി ആയിരിക്കും എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ്. എല്ലാ ടൂർണമെന്റുകളിലും വിരാട് അദ്ദേഹത്തിന്റെ മികവ് കാട്ടാറുണ്ടെന്നും കൈഫ് കൂട്ടി ചേർത്തു.
മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ:
“വിരാട് കോഹ്ലി ഒരിക്കലും തോല്‍വി അംഗീകരിക്കില്ല. ശക്തമായി തിരിച്ചുവരവ് നടത്തും. വൈറ്റ് ബോൾ ക്രിക്കറ്റില്‍ കൊഹ്‌ലിയെ എഴുതിത്തള്ളാനാവില്ല. ഏകദിനത്തില്‍ 50 സെഞ്ച്വറിയും 13000ലധികം റണ്‍സും നേടിയവനാണ് കോഹ്ലി. അതുകൊണ്ടുതന്നെ വിരാടിന്റെ ടെസ്റ്റിലെ പ്രകടനത്തിന്റെ പേരില്‍ എഴുതിത്തള്ളാനാവില്ല”