ഇന്ത്യ ന്യൂസിലാൻഡ് മഴ, അതൊരു ഉഗ്രൻ കോമ്പിനേഷൻ ആണ്

മഴ ചിലപ്പോൾ ക്രിക്കറ്റ് പിച്ചിൽ ചില ടീമുകൾക്ക് അനുഗ്രഹമാകും. ചിലപ്പോൾ ചിലർക്ക് ശാപവും. ഇന്ത്യ കിവീസ് പോരാട്ടങ്ങൾക്ക് കൂടുതൽ നിറം നല്കിയിരിക്കുന്നത് മഴ തന്നെയാണ്. 2019 ലോകകപ്പ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് അങ്ങനെ ഇരുടീമുകൾക്കും മഴ വില്ലനും നായകനുമായി ഒരുപാട് അവസരങ്ങളിൽ മാറിയിട്ടുണ്ട്,

ഇന്ന് നടക്കാനിരിക്കുന്ന അവസാന പരിശീലന മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ മഴ ഒരിക്കൽകൂടി വില്ലനായി വന്നിരിക്കുകയാണ്. റീ നാളത്തെ ഇടവേളക്ക് ശേഷം ടീമിലെത്തിയ ഷമി കഴിഞ്ഞ മത്സരത്തിൽ എറിഞ്ഞത് ഒരു ഓവർ ആയിരുന്നു. താരത്തിന് ഇന്ന് കൂടുതൽ മത്സരസമയം കിട്ടുമെന്ന് വിചാരിച്ചിടത്ത് നിന്നാണ് മഴ മിക്കവാറും വില്ലനാകും എന്ന ഘട്ടത്തിൽ കാര്യങ്ങൾ എത്തിയത്. ആദ്യ മത്സരത്തിൽ തോറ്റ കിവികൾക്കും ഇന്ന് ജയം അത്യാവശ്യം ആയിരുന്നു.

Read more

എന്തായാലും മത്സര നടക്കാൻ ഒരു സാധ്യതയും ഇപ്പോൾ കാണുന്നില്ല.