ജോഹന്നാസ്ബര്‍ഗ് ആവര്‍ത്തിക്കുന്നു, ഇന്ത്യയുടെ തുടക്കം പാളി, സീനിയര്‍ താരങ്ങള്‍ പുറത്ത്

ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പരനേട്ടത്തിനായി ഇറങ്ങിയിരിക്കുന്ന ഇന്ത്യയ്ക്ക് തുടക്കം പാളുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയുടെ പേസ് ആക്രമണത്തിന് മുന്നില്‍ മികച്ച തുടക്കമിടാന്‍ കഴിഞ്ഞില്ല. തുടക്കത്തിലേ രണ്ടു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയ്ക്കായി ചേതേശ്വര്‍പൂജാരയും നായകന്‍ വിരാട് കോഹ്ലിയുമാണ് ക്രീസില്‍.

കഴിഞ്ഞ ടെസ്റ്റിലെ നായകന്‍ കെ.എല്‍. രാഹുലും മറ്റൊരു ഓപ്പണര്‍ മായങ്ക് അഗര്‍വാളുമാണ് പുറത്തായത്. 12 റണ്‍സ എടുത്ത കെ.എല്‍.രാഹുലിനെ ഒളിവറിന്റെ പന്തില്‍ വെരെയ്ന്‍ പിടിച്ചപ്പോള്‍ മായങ്ക് അഗര്‍വാള്‍ റബാഡയുടെ പന്തി മാര്‍ക്രം പിടിച്ചു പുറത്താകുകയായിരുന്നു. 15 റണ്‍സായിരുന്നു മായങ്കിന്റെ സമ്പാദ്യം.

കളി പത്ത്് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 26 എന്ന നിലയിലാണ് ഇന്ത്യ. നേരത്തേ ടോസിന്റെ ഭാഗ്യം ഇന്ത്യന്‍ നായകന് അനുകൂലമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പുറം വേദനയെ തുടര്‍ന്ന് മാറി നിന്ന വിരാട് കോഹ്ലിയുടെ നായകത്വത്തിന് കീഴിലാണ് ഇന്ത്യ ഈ മത്സരത്തിനിറങ്ങിയിരിക്കുന്നത്. പരമ്പരയില്‍ ഇരുടീമും ഓരോ കളി ജയിച്ചു തുല്യതയലാണ്.