ഇന്ത്യക്ക് ഗില്ലിനെ നഷ്ടമായി; മൂന്നാം ദിനം നേരിയ ലീഡ്

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നേരിയ ലീഡ്. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. ഒരു റണ്‍സ് മാത്രമെടുത്ത ഗില്ലിനെ കിവി പേസര്‍ കൈല്‍ ജാമിസണ്‍ ബൗള്‍ഡാക്കി. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 14/1 എന്ന നിലയില്‍. ഇന്ത്യക്കിപ്പോള്‍ 63 റണ്‍സിന്റെ ഓവറോള്‍ ലീഡുണ്ട്. സ്‌കോര്‍: ഇന്ത്യ- 345, 14/1. ന്യൂസിലന്‍ഡ്- 296.

ഇന്ത്യന്‍ ബോളര്‍മാര്‍ നടത്തിയ ശക്തമായ തിരിച്ചുവരവാണ് മൂന്നാം ദിനത്തിലെ ഹൈലൈറ്റ്. അഞ്ച് വിക്കറ്റ് പ്രകടനവുമായി സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ കിവീസിനെ ഒതുക്കുന്നതിന് ചുക്കാന്‍ പിടിച്ചു. അശ്വിന്‍ മൂന്നും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

95 റണ്‍സെടുത്ത ടോം ലാഥമാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. വില്‍ യങ് 89 റണ്‍സുമായി മികച്ച സംഭാവന നല്‍കി. കെയ്ന്‍ വില്യംസണ്‍ (18) ഹെന്റി നിക്കോള്‍സ് (2) റോസ് ടെയ്ലര്‍ (11) ടോം ബ്ലണ്ടല്‍ (13), രവീന്ദ്ര (13), ജാമിസണ്‍ (23) എന്നിങ്ങനെയാണ് മറ്റു ന്യൂസിലന്‍ഡ് ബാറ്റര്‍മാരുടെ പ്രകടനം. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 345 റണ്‍സിന് പുറത്തായിരുന്നു.