ഇന്ത്യ ഭയങ്കരന്മാര്‍, തോല്‍പ്പിക്കാനാവില്ല; തോല്‍വിയ്ക്ക് പിന്നാലെ തുറന്നടിച്ച് സ്മിത്ത്

ടി20 ലോക കപ്പിലെ ഏറ്റവും ശക്തമായ ടീം ഇന്ത്യയാണെന്ന് ഓസീസ് സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്. സന്നാഹമത്സരത്തില്‍ ഇന്ത്യയോടേറ്റ പരാജയത്തിന് ശേഷം സംസാരിക്കവേയാണ് സ്മിത്ത് ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയുടേത് അതിഭയങ്കര സംഘമാണ്. എല്ലാ മേഖലകളും ശക്തമാക്കിയ അവര്‍ക്ക് മികച്ച മാച്ച് വിന്നര്‍മാരുമുണ്ട്. കഴിഞ്ഞ ഏതാനും മാസമായി ഈ സാഹചര്യങ്ങളില്‍ കളിക്കുകയാണ് അവര്‍ ഐപിഎല്ലില്‍. അതിനാല്‍ ഈ സാഹചര്യങ്ങളോട് അവര്‍ ഇണങ്ങിയിരിക്കുന്നു. ഐപിഎല്ലില്‍ ഞാന്‍ അധികം കളികള്‍ കളിച്ചിട്ടില്ല. പക്ഷേ നെറ്റ്‌സില്‍ ഞാന്‍ ധാരാളം സമയം ചിലവഴിക്കുകയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്തു’ സ്മിത്ത് പറഞ്ഞു.

T20 World Cup warm-up: Steve Smith-Marcus Stoinis stand leads Australia to 152/5 against India

സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയെ ഇന്ത്യ നിഷ്പ്രയാസം പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. ഇന്ത്യ 17.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം ബലികഴിച്ച് 153 റണ്‍സെടുത്ത് വിജയം കുറിച്ചു. നേരത്തെ, ഇംഗ്ലണ്ടിനെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

Image

മുന്‍നിര പരാജയപ്പെട്ടപ്പോള്‍ മധ്യനിരയില്‍ സ്റ്റീവ് സ്മിത്ത് (57), ഗ്ലെന്‍ മാക്സ്വെല്‍ (37), മാര്‍ക്വസ് സ്റ്റോയ്നിസ് (41 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി രോഹിത് ശര്‍മ്മ (60 റിട്ട. ഔട്ട്) അര്‍ദ്ധ ശതകം കുറിച്ചു. കെ.എല്‍. രാഹുലും (39) സൂര്യകുമാര്‍യാദവും (38 നോട്ടൗട്ട്) ഹാര്‍ദിക് പാണ്ഡ്യയും (14 നോട്ടൗട്ട്) ചേര്‍ന്ന് നിഷ്പ്രയാസം ഇന്ത്യയെ വിജയതീരമണച്ചു.