ഫെബ്രുവരിയില്‍ വെസ്റ്റിന്‍ഡീസും വന്ന് പൊട്ടിച്ചിട്ട് പോകും ; ഈ പോക്ക് പോയാല്‍ 2023 ലോക കപ്പിലും ഇന്ത്യയ്ക്ക് രക്ഷയില്ല

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയൂടെ സമ്പൂര്‍ണ്ണ പരാജയത്തിന്റെ വിശകലനങ്ങള്‍ ക്രിക്കറ്റ് കോളങ്ങളില്‍ നിറയുകയാണ്. ടീം ഇന്ത്യ ജയിക്കാന്‍ ഭാവിയില്‍ ചെയ്യേണ്ട അനേകം തന്ത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ 2023 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യ നിവര്‍ക്കേണ്ട ചുളിവുകള്‍ മദ്ധ്യനിരയിലും ബൗളിംഗിലും വാലറ്റത്ത് ഫിനിഷറുടെ അഭാവവുമാണെന്നാണ് വിദഗ്ദ്ധരില്‍ നിന്നും പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് ഇന്ത്യയ്ക്ക്് നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ വിക്കറ്റ് എടുക്കുന്ന ബൗളിംഗിന്റെ അഭാവവും മദ്ധ്യനിര ആവശ്യത്തിന് ഉപകരിക്കാതെ പോകുകയും ചെയ്യുന്നു എന്നാണ്. മികച്ച ഒരു ആറാം ബൗളിംഗ് ഓപ്ഷനും ഇല്ലാതാകുന്നു.

2017 മുതല്‍ 19 വരെ ഇന്ത്യയെ തുണച്ചിരുന്നു ഇക്കാര്യങ്ങളെല്ലാം പക്ഷേ ദക്ഷിണാഫ്രിക്കയില്‍ ശക്തമായിട്ടാണ് ഏശിയത്. ഭുവനേശ്വര്‍ കുമാറിന്റെ ചൂടന്‍ ബൗളിംഗ് ഇപ്പോള്‍ തണുത്തു. ജസ്പ്രീത് ബൂംറയ്‌ക്കൊപ്പം മികച്ച പേസ് കൂട്ടുകെട്ട് ഉണ്ടാക്കാന്‍ തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടുന്ന ഭുവനേശ്വര്‍ കുമാറിന് കഴിയാതെ വരികയാണ.

പവര്‍പ്‌ളേ ഓവറുകള്‍ കഴിഞ്ഞുവരുന്ന ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും യൂസ്‌വേന്ദ്ര ചഹലിനും മദ്ധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ എടുക്കാന്‍ കഴിയാതെയും വരുന്നു. നാലു വര്‍ഷം കഴിഞ്ഞുള്ള മടങ്ങി വരവില്‍ ആര്‍ അശ്വിനും തണുത്തുറഞ്ഞു പോയി. ബാറ്റിംഗില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നാലാമതും അഞ്ചാമതും ഇറങ്ങിയിരുന്നു കെ.എല്‍. രാഹുല്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഓപ്പണറായിട്ടാണ് കളിക്കാനിറങ്ങിയത്.

മദ്ധ്യനിരയില്‍ കളിപ്പിക്കാന്‍ കൊണ്ടുവന്ന ശ്രേയസ് അയ്യര്‍ മൂന്ന് ഏകദിനത്തിലും മികച്ച ഇന്നിംഗ്‌സ് ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു. 17,11,23 ആയിരുന്നു സംഭാവന. യുവതാരം ഋഷഭ് പന്തിന് സ്ഥിരതയൂം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല്. അതേസമയം രോഹിത് മടങ്ങി വരുന്നതോടെ ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ അയവ് വരുത്താന്‍ കഴിഞ്ഞേക്കുമെന്ന് കരുതാം. ഓപ്പണര്‍ സ്ഥാനത്ത് രോഹിത് വരുമ്പോള്‍ രാഹുലിന നാലാമത് തിരിച്ചുവരാം.

Read more

ഇത് മികച്ച കൂട്ടുകെട്ട് സാധ്യമാക്കാന്‍ പന്തിനെയൂം തുണയ്ക്കും. നിരന്തരം പരിക്കുമായി മല്ലടിക്കേണ്ടി വരുന്നത് മൂലം രവീന്ദ്ര ജഡേജയുടേയും കുനാല്‍ പാണ്ഡ്യയുടേയും അഭാവം വാലറ്റത്തെ ഫിനിഷറെയും ഇന്ത്യയ്ക്ക് നഷ്ടമാക്കുന്ന സ്ഥിതിയുണ്ട്. വെസ്റ്റിന്‍ഡീസിനെതിരേ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.