മികച്ച പ്രകടനം നടത്താതെ ടീമില്‍ തുടരാമെന്ന് കരുതേണ്ട; രോഹിത്തിനെതിരെ മുന്‍ താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാനായില്ലെങ്കില്‍ രോഹിത് ശര്‍മ്മയ്ക്ക് ടീമില്‍ തുടരാനാവില്ലെന്ന് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യയില്‍ മാത്രം മികച്ച പ്രകടനം പുറത്തെടുത്താല്‍ പോരെന്നും വിദേശ പിച്ചുകളിലും മികച്ച പ്രകടനം രോഹിത് പുറത്തെടുക്കേണ്ടതുണ്ടെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

‘രോഹിത് ശര്‍മക്ക് ടെസ്റ്റ് ഓപ്പണറെന്ന നിലയിലെ നിര്‍ണ്ണായക പരമ്പരയാണിത്. 40 ടെസ്റ്റ് പരിചയം അവനുണ്ട്. 34 വയസായ രോഹിതിന് ഇന്ത്യയില്‍ മാത്രം മികച്ച പ്രകടനം നടത്തി ടെസ്റ്റ് ടീമില്‍ തുടരാനാവില്ല’ മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

Did Sanjay Manjrekar pay for his comments with a spot in the BCCI commentary panel?

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 മുതലാണ് മത്സരം. ഓഗസ്റ്റ് ട്രെന്റ് ബ്രിഡ്ജാണ് വേദി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യ ഒരു തിരിച്ചുവരവ് ലക്ഷ്യം വെച്ചാണ് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്.