ഇന്ത്യയുടെ സ്പിന്‍ ചുഴിയില്‍ കുടുങ്ങി ബാറ്റ്‌സ്മാന്‍മാര്‍; ഇംഗ്ലണ്ടിന് അടിതെറ്റുന്നു

Gambinos Ad
ript>

ഇന്ത്യയുടെ ചൈനമന്‍ ബോളര്‍ കുല്‍ദീപിനു മുന്നില്‍ മുട്ടിടിച്ച ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍. ഓപ്പണര്‍മാരായ ജേസണ്‍ റോയും ജോണി ബയര്‍സ്‌റ്റോവും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ കുല്‍ദീപിന്റെ വരവോടെ കാര്യങ്ങളാകെ മാറിമറിയുകയായിരുന്നു. നിലവില്‍ 26 ഓവറില്‍ 138ന് 4 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 16 റണ്‍സുമായി ബട്ലറും 21 റണ്‍സുമായി സ്റ്റോക്സുമാണ് ക്രീസില്‍.

Gambinos Ad

38 റണ്‍സ് വീതമെടുത്ത റോയിയേയും ബെയര്‍സ്‌റ്റോവിനേയും കുല്‍ദീപ് മടക്കി. പിന്നാലെയെത്തിയ ജോ റൂട്ടിനേയും യാദവ് എല്‍ ബി ഡബ്ല്യൂവിയില്‍ കുടുക്കിയതോടെ ഇംഗ്ലണ്ടിന്റെ നിലപരുങ്ങലിലായി.  നായകന്‍ മോര്‍ഗനും കാര്യമായി എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് ചാഹല്‍ പവലിയനിലേക്ക് തിരിച്ചയക്കുകയായിരുന്നു . 20 റണ്‍സായിരുന്നു അപ്പോള്‍ മോര്‍ഗന്റെ സമ്പാദ്യം.

10 ഓവറില്‍ 65-0 എന്ന നിലയില്‍ നിന്നും 15 ഓവറില്‍ 77-3 എന്ന നിലയിലേക്ക് നിലംപതിക്കുകയായിരുന്നു ഇംഗ്ലണ്ട്.  ഇംഗ്ലണ്ട് പര്യടനത്തിലെ  അ ഞ്ച് കളികളില്‍ നിന്നും  യാദവിന്റെ വിക്കറ്റ്നേട്ടം ഇപ്പോള്‍ 15 ആയി.  ഇതുവരെ 4 ഓവര്‍  എറിഞ്ഞ കുല്‍ദീപ് 8 റണ്‍സ് മാത്രം വഴങ്ങിയാണ് 3 വിക്കറ്റ് നേടിയത്. അവശേഷിക്കുന്ന ഓവറുകളിലും വിക്കറ്റ് വീഴ്ത്തിയാല്‍ ടി-20യ്ക്കു പുറമേ ഏകദിനത്തിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാന്‍ യാദവിന് കഴിയും.

ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കു കയറാന്‍ ഇന്ത്യക്കു ലഭിച്ച അവസരം കൂടിയാണ് ഈ പരമ്പര. നിലവില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ഇംഗ്ലണ്ടും തൊട്ടുതാഴെയുള്ള ഇന്ത്യയും തമ്മില്‍ നാലു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരാനായാല്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യക്കു ഒന്നാംറാങ്കിലെത്താം.