അവര്‍ ടെസ്റ്റ് ക്രിക്കറ്റിനെ ബഹുമാനിക്കുന്നില്ലെന്ന് വ്യക്തമായി; തുറന്നടിച്ച് ഇംഗ്ലീഷ് മുന്‍ താരം

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറിയതോടെ അവര്‍ ടെസ്റ്റ് ക്രിക്കറ്റിനെ ബഹുമാനിക്കുന്നില്ലെന്ന് മനസിലായെന്ന് ഇംഗ്ലണ്ട് മുന്‍ താരം പോള്‍ ന്യൂമാന്‍. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ഇന്ത്യ പിന്മാറാന്‍ കാരണം ഐ.പി.എല്‍ ആണെന്നും ന്യൂമാന്‍ ആരോപിച്ചു.

‘ഇന്ത്യയുടെ ഭൂരിഭാഗം താരങ്ങള്‍ക്കും ബുധനാഴ്ച യുഎഇയിലേക്ക് പറക്കണം എന്നിരിക്കെ പരമ്പര ജയം നിര്‍ണയിക്കുന്ന ടെസ്റ്റിന്റെ ആദ്യ ദിനം രാവിലെ മത്സരം ഉപേക്ഷിക്കാന്‍ കാരണമില്ല. ഐപിഎല്‍ കരാറുള്ള ഒരു താരവും ഈ ടെസ്റ്റ് കളിക്കുന്നതിലൂടെയുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ ആഗ്രഹിച്ചില്ല. കോവിഡ് പോസിറ്റീവായാല്‍ വീണ്ടും 10 ദിവസം കൂടി ഇംഗ്ലണ്ടില്‍ കഴിയണം. ഇതിലൂടെ സെപ്തംബര്‍ 19ന് ആരംഭിക്കുന്ന ഐ.പി.എല്ലിന്റെ ആദ്യ മത്സരങ്ങള്‍ നഷ്ടമാവും.’

PAUL NEWMAN: Cricket is at risk of descending into chaos - Saty Obchod News

‘കോവിഡ് ഫലം നെഗറ്റീവായാല്‍ കളിക്കാം എന്ന മാനദണ്ഡങ്ങളാണ് ഈ കാലത്ത് നമ്മള്‍ പിന്തുടരുന്നത്. അതിന് ഇപ്പോള്‍ എങ്ങനെ മാറ്റം വന്നു ഇന്ത്യയുടെ പിന്മാറ്റത്തോടെ ഈ പരമ്പരയെ അവര്‍ ബഹുമാനിക്കുന്നില്ല എന്നാണ് വ്യക്തമാവുന്നത്. നാലാം ടെസ്റ്റിന് മുന്‍പ് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയതോടെ ടെസ്റ്റ് ക്രിക്കറ്റിനേയും അവര്‍ ബഹുമാനിക്കുന്നില്ലെന്ന് വ്യക്തമായി’ പോള്‍ ന്യൂമാന്‍ പറഞ്ഞു.

India Did Not Respect Test Cricket Says England Former Cricketer Paul Newman  in Hindi - इंग्लैंड ने पूर्व क्रिकेटर पॉल न्यूमैन ने कहा, भारत ने टेस्ट  क्रिकेट का सम्मान नहीं किया |

നാലാം ടെസ്റ്റിന് മുന്‍പ് അനുമതിയില്ലാതെ ലണ്ടനിലെ ഹോട്ടലില്‍ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയ്ക്കും സംഘത്തിനുമെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്നും ആക്ഷേപമുയരുന്നുണ്ട്.