സെഞ്ച്വറിയുമായി മുരളി വിജയ്, ബാറ്റ്‌സ്മാന്‍മാര്‍ തകര്‍പ്പന്‍ ഫോമില്‍

Gambinos Ad

ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പുള്ള ഇന്ത്യ- ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന്‍ സന്നാഹമത്സരം സമനിലയില്‍ . ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 184 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. പിന്നാലെ രണ്ടാം ഇന്നിഹ്സ് ആരംഭിച്ച ഇന്ത്യ രണ്ടിന് 211 എന്ന നിലയില്‍ നില്‍ക്കെ മത്സരം അവസാനിക്കുകയായിരുന്നു. സ്‌കോര്‍ ഇന്ത്യ 358 & 211/2. ക്രിക്കറ്റ് ഓസ്ട്രേലിയ 544

Gambinos Ad

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം ഫോമായെന്ന പ്രത്യേകത ഈ മത്സരത്തിനുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ മങ്ങിയ കെഎല്‍ രാഹുല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 62 റണ്‍സെടുത്തു. മുരളി വിജയുടെ സെഞ്ച്വറിയാണ് (129) ഇന്ത്യയെ നയിച്ചത്.

132 പന്ത് നേരിട്ട വിജയ് 16 ഫോറിന്റെയും അഞ്ച് സിക്സിന്റെയും സഹായത്തോടെയാണ് 129 റണ്‍സ് നേടിയത്. ഒരു സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. മുരളി വിജയെ കൂടാതെ 15 റണ്‍സുമായി ഹനുമ വിഹാരി പുറത്താവാതെ നിന്നു. .

ഡിസംബര്‍ ആറിന് അഡ്‌ലൈഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പ് ഇരു ഓപ്പണര്‍മാരും ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്.

നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന്‍ 544ന് എല്ലാവരും പുറത്തായിരുന്നു. ഹാരി നീല്‍സന്റെ (100) സെഞ്ചുറിയാണ് ഓസീസിന്റെ സ്‌കോര്‍ 500 കടത്തിയത്. മുഹമ്മദ് ഷമി മൂന്നും ആര്‍. അശ്വിന്‍ രണ്ടും വിക്കറ്റ് വീഴ്ത്തിയിരുന്നു.