ഇന്ത്യക്ക് ഞങ്ങളെ പോലെ ആക്രമണ ക്രിക്കറ്റ് കളിക്കാം, പക്ഷേ അത് മുന്നിൽ നിന്ന് നയിക്കാൻ അവൻ ഉണ്ടെങ്കിലെ കാര്യമുള്ളൂ; ബാക്കി ഉള്ളവന്മാർ ഒന്നും അവന്റെ വാലിൽ കെട്ടാൻ യോഗ്യത ഇല്ലാത്തവരാണ്; വെളിപ്പെടുത്തി ഇംഗ്ലണ്ട് ഇതിഹാസം

പാകിസ്ഥാനെതിരായ റാവല്‍പിണ്ടി ടെസ്റ്റില്‍ 74 റണ്‍സ് ജയം ഇംഗ്ളണ്ട് നേടിയതോടെ ഇംഗ്ലണ്ട് കളിക്കുന്ന ആക്രമണ ക്രിക്കറ്റിനെ ലോകം ഒരിക്കൽക്കൂടി അംഗീകരിച്ചു. സമനിലയിലേക്ക് പോവുക ആയിരുന്ന മത്സരം ആവേശകരമാക്കാൻ ഇംഗ്ലണ്ട് നേരത്തെ ഡിക്ലയർ ചെയ്ത് ലക്ഷ്യം നേടാൻ പാകിസ്താനെ വെല്ലുവിളിച്ചു. കളിയിൽ പാകിസ്ഥാൻ ആധിപത്യം പുലർത്തിയപ്പോൾ ഇംഗ്ലണ്ട് എടുത്ത് തീരുമാനം തെറ്റിയോ എന്ന് ചിന്തിച്ചു, എന്തിരുന്നാലും മത്സരം ഇംഗ്ലണ്ട് തന്നെ സ്വന്തമാക്കി.

ബ്രെൻഡൻ മക്കല്ലം പരിശീലകൻ ആയതോടെ ഇംഗ്ലണ്ട് കളിക്കുന്ന ഈ ആക്രമം ഗെയിം എന്തായാലും എതിരാളികളെ പേടിപ്പിക്കുന്നു. ഇംഗ്ലണ്ടിന്റെ തീവ്ര ആക്രമണാത്മക സമീപനത്തോട് പ്രതികരിച്ചുകൊണ്ട് ഡേവിഡ് ലോയ്ഡ് പറഞ്ഞു: “തീർച്ചയായും ഇത് തികച്ചും പുതിയതല്ല. 90 കളിലെ ഓസ്‌ട്രേലിയൻ ടീം വളരെ പോസിറ്റീവായിരുന്നു. പണ്ട് വെസ്റ്റ് ഇൻഡീസ് കളിച്ചതും സമാന രീതിയ്ൽ ആയിരുന്നു. ഈ ശൈലിക്ക് കഴിവുള്ള ഒരു ടീമാണ് ഇപ്പോൾ ഇന്ത്യയെന്ന് ഞാൻ കരുതുന്നു. അവർക്ക് എല്ലാ ഉപകരണങ്ങളും ഉണ്ട്. പക്ഷെ കോഹ്ലിയോളം മികച്ച ആരും ഇല്ല ഇതൊന്ന് നയിക്കാൻ.

2014-15 ഓസ്‌ട്രേലിയൻ പര്യടനത്തിൽ എംഎസ് ധോണി പാതിവഴിയിൽ ഇറങ്ങിയതോടെയാണ് വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റത്. കോഹ്‌ലിയുടെ കീഴിൽ ഇന്ത്യക്ക് അവിസ്മരണീയമായ ചില വിജയങ്ങൾ ഉണ്ടായിരുന്നു, പ്രത്യേകിച്ച് ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പര വിജയം തികച്ചും സവിശേഷമായിരുന്നു. കൂടാതെ, ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയെ വിജയങ്ങളിലേക്കും നയിച്ചു. 2021-22ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ തോൽവിക്ക് ശേഷം അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ വിധിക്ക് ഹാനികരമല്ലാത്ത രീതിയിൽ കളിക്കാമെന്ന് ഇംഗ്ലണ്ടിന്റെ വിജയം തെളിയിച്ചു. ബാസ്ബോളിന് കീഴിൽ – ബ്രണ്ടൻ മക്കല്ലത്തിന്റെ, ടീം 8 ടെസ്റ്റുകൾ കളിച്ചു, 7 എണ്ണം വിജയിച്ചു, ഒരെണ്ണം മാത്രം തോറ്റു.