പാകിസ്ഥാനെ പരിശീലിപ്പിക്കാന്‍ ഇന്ത്യയുടെ പഴയ ആശാന്‍; കോച്ച് പദവിക്ക് മത്സരിക്കുന്നത് മൂന്നു പേര്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി ദക്ഷിണാഫ്രിക്കയുടെ ഗാരി കേസ്റ്റണ്‍ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. മുമ്പ് ഇന്ത്യയെ പരിശീലിപ്പിച്ചിട്ടുള്ള കേസ്റ്റണ്‍ മികച്ച റെക്കോഡുള്ളയാളാണ്.

ട്വന്റി20 ലോക കപ്പിന് തൊട്ടുമുമ്പ് മിസ്ബ ഉല്‍ ഹക്ക് രാജിവെച്ചതിനെ തുടര്‍ന്നാണ് പാക് ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്ത് ഒഴിവു വന്നത്. സ്പിന്‍ ഇതിഹാസം സഖ്‌ലെയ്ന്‍ മുഷ്താഖാണ് നിലവില്‍ മുഖ്യ പരിശീലകന്റെ ചുമതല കൈകാര്യം ചെയ്യുന്നത്. എന്നാല്‍ വിദേശ കോച്ച് വേണമെന്ന നിലപാടിലാണ് പിസിബി ചെയര്‍മാന്‍ റമീസ് രാജ. അതാണ് കേസ്റ്റന് വഴിതെളിക്കുന്നത്.

Read more

കേസ്റ്റന് പുറമെ ഓസ്‌ട്രേലിയയുടെ സൈമണ്‍ കാറ്റിച്ച്, ഇംഗ്ലണ്ടിന്റെ പീറ്റര്‍ മൂര്‍സ് എന്നിവരുടെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. 2008 മുതല്‍ 2011വരെ കോച്ചായിരുന്ന കേസ്റ്റന് കീഴിലാണ് ഇന്ത്യ ഏകദിന ലോക കപ്പ് സ്വന്തമാക്കിയത്. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമത് എത്തിയതും കേസ്റ്റന്റെ പരിശീലന മികവ് അടിവരയിട്ടു.