ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ പരാജയം അറിഞ്ഞത് ഈ മൂന്ന് കാരണങ്ങള്‍ കൊണ്ട് ; തോല്‍വി വിലയിരുത്തി ഗൗതം ഗംഭീര്‍

ഇന്ത്യ ഇതേവരെ ഒരു ടെസ്റ്റ് പരമ്പരപോലും നേടിയിട്ടില്ലാത്ത ദക്ഷിണാഫ്രിക്കയില്‍ മേല്‍ക്കൈ നേടിയ ശേഷം രണ്ടാം ടെസ്റ്റ് വിട്ടുകൊടുത്തത് ആരാധകര്‍ക്ക് നല്‍കിയ നിരാശ ചെറുതല്ല. ക്രിക്കറ്റ് വിദഗ്ദ്ധരും പണ്ഡിറ്റുകളും കളി വിശകലനവും സീനിയര്‍ താരങ്ങളെ വിമര്‍ശിച്ചും രംഗത്തു വരുമ്പോള്‍ ജോഹന്നാസ് ബര്‍ഗിലെ രണ്ടാം മത്സത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിന് മൂന്ന് കാരണങ്ങള്‍ നിരത്തി മുന്‍ ബാറ്റ്‌സ്മാന്‍ ഗൗതം ഗംഭീര്‍.

ഇന്ത്യന്‍ ബൗളിംഗില്‍ നാലാം സീമറെ ഇന്ത്യ വിട്ടുകളഞ്ഞതാണ് പ്രധാന കാരണമായി ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നത്. മൊഹമ്മദ് സിറാജ് 100 ശതമാനവും ശാരീരികക്ഷമതയില്‍ കളിക്കാനായിരുന്നെങ്കില്‍ ഇന്ത്യന്‍ നായകന് തന്റെ രണ്ടു പേസര്‍മാരെയും മികച്ച രീതിയില്‍ റൊട്ടേറ്റ് ചെയ്ത് ഉപയോഗിക്കാമായിരുന്നു എന്ന ഗംഭീര്‍ വീലയിരുത്തുന്നു. പന്തില്‍ ഈര്‍പ്പമണ്ടായ സാഹചര്യം സ്പിന്നര്‍ അശ്വിന് കാര്യമായി സഹായിച്ചില്ലെന്നും പറയുന്നു. ഫലത്തില്‍ ഇന്ത്യയ്ക്ക്് മൂന്ന് പേസര്‍മാരുമായി കളിക്കേണ്ടി വന്നു. ഈ മൂന്ന് പേരും ചേര്‍ന്ന് എടുക്കേണ്ടിയിരുന്നത് എട്ടു വിക്കറ്റുകളായിരുന്നു. സിറാജ് കളിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ പേസ് ബൗളിംഗ് നിര ഇതിനേക്കാര്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമായിരുന്നെന്നും ഗംഭീര്‍ പ്രതീക്ഷിക്കുന്നു.

രണ്ടാമത്തെ കാരണമായി ഗംഭീര്‍ പറയുന്നത് ബാറ്റിംഗില്‍ വന്ന പാളിച്ചയാണ്. ടോസ് ജയിച്ചിരുന്നെങ്കില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കണം. എന്നിട്ട് നേടിയത് 200 റണ്‍സും. ഇത് കളിയുടെ മേധാവിത്വം എല്ലാം നശിപ്പിച്ചു. കെ.എല്‍.രാഹുലാണ് ഇക്കാര്യത്തില്‍ ഉദാഹരണം. ജോഹന്നാസ് ബര്‍ഗും സെഞ്ചുറിയനും തമ്മിലുള്ള പ്രധാന വ്യത്യാസം ആദ്യ ഇന്നിംഗ്‌സിലെ ഇന്ത്യയുടെ സ്‌കോറുകളായിരുന്നു. സെഞ്ചുറിയനില്‍ 350 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാനായതാണ് വിജയത്തിലേക്ക് നയിച്ചത്. ഒരാള്‍ പരിക്കേറ്റ് പോകേണ്ടി വന്ന സാഹചര്യത്തില്‍ നാലു ബൗളര്‍മാര്‍ മാത്രമാകുകയും ചെയതു എന്നും ഗംഭീര്‍ പറയുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 202 റണ്‍സിനാണ പുറത്തായത്. ഇത് പിന്നില്‍ നിന്നും പൊരുതേണ്ട അവസ്ഥ വരുത്തി.

ബണ്‍സും മാര്‍ദ്ദവവുമുള്ള പേസര്‍മാര്‍ക്ക് ടെന്നീസ് ബോള്‍ കൊണ്ട് എറിയുന്നത് പോലെ എന്തും സാധ്യമാകുന്ന പിച്ചില്‍ ഉയരക്കൂടുതലുള്ള മാര്‍ക്കോ ജന്‍സണും ലുംഗി എന്‍ഗിഡിയും തങ്ങളുടെ കഴിവ് മുഴുവന്‍ മുതലാക്കിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അത് കഴിഞ്ഞില്ല. പേസബൗളര്‍മാര്‍ ഷോര്‍ട്ട് ബോളുകള്‍ കൊണ്ട് എതിര്‍ ബാറ്റ്‌സ്മാന്‍മാരെ പരീക്ഷിക്കും. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് നല്ല ഉയരമുണ്ട്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പക്ഷേ ഇതേ രീതിയില്‍ സമ്മര്‍ദ്ദം ഉണ്ടാക്കാനോ വെല്ലുവിളി ഉയര്‍ത്താനോ കഴിഞ്ഞില്ല. ബുംറയില്‍ നിന്നും ഈ രീതിയില്‍ ബൗളിംഗ് പ്രതീക്ഷിക്കാമായിരുന്നു എങ്കിലും ഷമിയില്‍ നിന്നും പ്രതീക്ഷിക്കാനാകില്ല. ഷമിയുടെ മിക്ക ഷോര്‍ട്ട് പിച്ച് ചെയ്ത ബോളുകളും പോയത് കീപ്പറിന്റെ തലമുകളില്‍ കൂടിയായിരുന്നു. ബുംറയുടെ ശക്തികേന്ദ്രം ഫുള്ളര്‍ ഡെലിവറികളിലുമായിരുന്നു.

മാര്‍ക്കോ ജന്‍സണോ കാഗിസോ റബാഡയോ എന്നിവര്‍ക്ക് ബൗളിംഗിന്റെ ലംഗ്ത് ക്രമീകരിക്കാനാകുമായിരുന്നു. ഇതു തന്നെയായിരുന്നു രണ്ടു ടീമുകളുടേയും ബൗളിംഗുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം. ഉയരം കൂടിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ചെയ്യുന്നത് പോലെ എറിയുമ്പോള്‍ അവ ഫുള്ളര്‍ ഡെലിവറിയായ മാറിപ്പോകുന്നെന്നും ഗംഭീര്‍ പറയുന്നു.