ടോസ് ഭാഗ്യമില്ല, ഇന്ത്യന്‍ നിരയില്‍ നാല് മാറ്റം; ഓപ്പണിംഗില്‍ സര്‍പ്രൈസ്

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ബോളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമില്‍ നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

വിരാട് കോഹ്‌ലി, റിഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല. ഇന്ത്യന്‍ നിരയില്‍ ആവേഷ് ഖാന്‍ ടി20 ക്രിക്കറ്റില്‍ ഇന്ന് അരങ്ങേറ്റം കുറിക്കും. ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്‌വാദ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ടീമിലിടം നേടിയ മറ്റുള്ളവര്‍. ഋതുരാജും, ഇഷാന്‍ കിഷനുമാകും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.

ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇതിനോടകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ഇറങ്ങുന്നത്. രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ച വിരാട് കോഹ്‌ലിക്കും റിഷഭ് പന്തിനും വിശ്രമം നല്‍കിയിരിക്കുകയാണ്. . 10 ദിവസത്തെ ഇടവേളയാണ് രണ്ട് പേര്‍ക്കും ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ്.

വെസ്റ്റിന്‍ഡീസ് ടീം: ഷായ് ഹോപ്പ്, കൈല്‍ മേയേഴ്‌സ്, നിക്കോളാസ് പൂരന്‍, റോവ്മാന്‍ പവല്‍, റോസ്റ്റണ്‍ ചേസ്, കീറോണ്‍ പൊള്ളാര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഹെയ്ഡന്‍ വാല്‍ഷ്, ഡൊമിനിക് ഡ്രേക്ക്‌സ്.