ഇന്ത്യയെ തോല്‍പ്പിച്ചത് ധവാന്റെ കൈയിലിരിപ്പ്; തുറന്നടിച്ച് പാക് താരം

നിര്‍ണായകമായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് ധവാന്‍രെ മോശം ക്യാപ്റ്റന്‍സിയാണെന്ന് പാകിസ്ഥാന്‍ മൂന്‍ താരം ഡാനിഷ് കനേരിയ. ബോളര്‍മാരുടെ നീണ്ട നിരയുള്ളപ്പോള്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തത് ശരിയായില്ലെന്നും കളിയിലത് വഴിത്തിരിവായെന്നും കനേരിയ പറഞ്ഞു.

“നിങ്ങള്‍ക്ക് ഇത്രയും നീണ്ട ബോളിംഗ് ലൈനപ്പ് ഉള്ളപ്പോള്‍, നിങ്ങള്‍ ആദ്യം ബോള്‍ ചെയ്യുകയും എതിരാളികളെ നിയന്ത്രിക്കുകയും ചെയ്താല്‍ ഒരു നേട്ടമുണ്ടുകുമായിരുന്നു. ധവാനില്‍ നിന്നുള്ള മോശം ക്യാപ്റ്റന്‍സിയായിരുന്നു അത്. ഹസാരംഗ മിടുക്കനായിരുന്നു, പക്ഷേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ധാരാളം മോശം ഷോട്ടുകള്‍ കളിച്ചു.”

“ഹസാരംഗ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തു. എന്തുകൊണ്ടാണ് താന്‍ ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ളതെന്ന് അദ്ദേഹം തെളിയിച്ചു. പക്ഷേ, ബാറ്റ്‌സ്മാന്‍മാര്‍ അദ്ദേഹത്തിന് വിക്കറ്റുകള്‍ സമ്മാനിച്ചുവെന്ന് ഞാന്‍ കരുതുന്നു. അവര്‍ അവനെ ശ്രദ്ധാപൂര്‍വ്വം കളിച്ചരുന്നുവെങ്കില്‍, അവര്‍ക്ക് 130-140 സ്‌കോര്‍ ചെയ്യാനാകുകയും കളി കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുകയും ചെയ്യാമായിരുന്നു” കനേരിയ പറഞ്ഞു.

SL vs IND | Wanindu Hasaranga celebrates his 24th birthday with record-scripting spell | Cricket News – India TV

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് 10 മുന്‍നിര താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യയെ 20 ഓവറില്‍ 8 വിക്കറ്റിന് 81 റണ്‍സിലൊതുക്കിയ ആതിഥേയര്‍ 33 പന്ത് ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. 4 ഓവറില്‍ 9 റണ്‍സ് മാത്രം നല്‍കി 4 വിക്കറ്റു വീഴ്ത്തിയ ലെഗ് സ്പിന്നര്‍ ഹസാരംഗയാണ് ഇന്ത്യയെ തകര്‍ച്ചത്.