വീണ്ടും വീണ്ടും അവസരങ്ങള്‍ തുലച്ച് സഞ്ജു, ആത്മവിശ്വാസത്തോടെ ദേവ്ദത്ത് പടിക്കല്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയുടെ “മൂന്നാംനിര” തോറ്റെങ്കിലും രണ്ട് മലയാളി താരങ്ങളെ ഒരേ സമയം ക്രീസില്‍ കാണാനായത് മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം നിറഞ്ഞ അപൂര്‍വ്വ കാഴ്ച്ചയായി. ടീമിലെ കോവിഡ് പ്രതികൂല സാഹചര്യങ്ങളാണ് ഇത്തരമൊരു പ്രതിഭാസത്തിന് അവസരമൊരുക്കിയതെങ്കിലും ടീമിലെത്തിയവരെല്ലാം അതിനര്‍ഹതയുള്ളവര്‍ തന്നെയായിരുന്നു.

മലയാളി താരം സഞ്ജു സാംസണൊപ്പം മറുതലയ്ക്കല്‍ അരങ്ങേറ്റ കളിക്കാരന്‍ ദേവ്ദത്ത് പടിക്കലിനെ ക്രിക്കറ്റ് ലോകം ഇന്നലെ കണ്ടു. എന്നാല്‍ ഇരുവര്‍ക്കും ചേര്‍ന്ന് ടീമിന് കാര്യമായ സംഭാവനകള്‍ നല്‍കാനില്ല എന്നത് വീഴ്ചയായി. ലങ്കന്‍ സ്പിന്‍ നിര വരിഞ്ഞു മുറിക്കിയപ്പോഴും ആത്മവിശ്വാസത്തോടെ തന്നെ കളിക്കുന്ന ദേവ്ദത്തിനെയാണ് ക്രീസില്‍ കാണാനായത്.

IND vs SL: Devdutt Padikkal created history as soon as he made his debut, became the first cricketer to do so - worldnewsonly

എന്നാല്‍ സഞ്ജുവിലേക്ക് വന്നാല്‍ താരം ഏറെ അസ്വസ്തനായിരുന്നു എന്നു കാണാം. ആത്മവിശ്വാസത്തോടെയുള്ള ഒരു ഷോട്ടു പോലും സഞ്ജുവിന്റെ ഭാഗത്തു നിന്നുണ്ടായില്ല. പറഞ്ഞു തഴമ്പിച്ചതാണെങ്കിലും സഞ്ജു വീണ്ടും അവസരം കളഞ്ഞുകുളിച്ചെന്ന് തന്നെ പറയണം. 13 പന്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത് ഇന്ത്യന്‍ ടീമിലെ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റുമായാണ് സഞ്ജു പുറത്തായത്.

Read more

23 പന്തുകളില്‍ നിന്നും 29 റണ്‍സാണ് ദേവ്ദത്ത് നേടിയത്. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് പടിക്കലിന്റേതാണ്. ഇന്ത്യന്‍ നിരയില്‍ സിക്സ് അ്ടിച്ച ഏകതാരവും ദേവ്ദത്താണ്.