എല്ലാം അവസാനിച്ചിടത്തു നിന്നും അയാള്‍ ഒരിക്കല്‍ കൂടി ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു!

പലപ്പോഴും എല്ലാം അവസാനിച്ചിടത്തു നിന്നും വീണ്ടും തുടങ്ങാനുള്ള വൈഭവം കണ്ടിട്ടുള്ളത് ശിഖര്‍ ധവാനില്‍ മാത്രമാണ്.

സീനിയര്‍ താരങ്ങള്‍ കളി മറക്കുമ്പോഴും IPL ലെയും ഡൊമസ്റ്റിക്കിലെയും മിന്നലാട്ടങ്ങള്‍ ഇന്റര്‍നാഷണല്‍ തലത്തിലേക്ക് കൊണ്ടുവരാന്‍ മിടുക്ക് കാട്ടാന്‍ യുവതാരങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും ധവാന്‍ അവിടെ തികച്ചും വ്യത്യസ്തനാകുന്നു.

Image

പലപ്പോഴും രാഹുലും രോഹിത്തും മറുവശത്ത് താര ശോഭയില്‍ നില്‍ക്കുമ്പോഴും ഇന്നിങ്ങ്‌സിന്റെ ചടുലത കൊണ്ടു പോകുന്നത് ശിഖര്‍ ധവാന്‍ തന്നെയാണ്.

ഒരിക്കല്‍ കൂടി എല്ലാം അവസാനിച്ചിടത്തു നിന്നും അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു ഏകദിന പരമ്പര കുടി കടന്നു പോകുന്നു. A well played 61 from 73 balls..

Shikhar Dhawan says Tough times made me stronger India vs South Africa ODI  | IND vs SA: शिखर धवन 5 महीने तक टीम इंडिया से रहे दूर, करियर खत्म होने की  बातें

താരരാജാക്കന്‍മാരുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ ദേശീയ ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അണ്ടര്‍ റേറ്റഡ് പ്ലെയര്‍ ധവാനാണെന്ന് കണക്കുകള്‍ പറയും.

147 Matches
6213Runs
Avg 45.7
SR – 93.7
100-17
50 -34