മണ്ടത്തരങ്ങളുടെ ഘോഷയാത്രയുമായി രാഹുല്‍, സഹായിക്കാതെ കോഹ്‌ലി

നായകനായ കന്നി ഏകദിനത്തില്‍ തൊട്ടതെല്ലാം പിഴയ്ക്കുന്ന കെഎല്‍ രാഹുലിനെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. നായകനെന്ന നിലയില്‍ യാതൊരു ഐഡിയയുമില്ലെന്ന തരത്തില്‍ കളത്തില്‍ കണ്ട രാഹുല്‍ മണ്ടന്‍ തീരുമാനങ്ങളിലൂടെയും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഈ അവസരത്തില്‍ രാഹുലിന് സഹായ ഹസ്തവുമായി മുന്‍ നായകന്‍ വിരാട് കോഹ്‌ലി വന്നില്ല എന്നതും ശ്രദ്ധേയമായി.

രാഹുലിന് ഏതെങ്കിലും വിധത്തിലുള്ള നിര്‍ദേശങ്ങല്‍ നല്‍കുന്ന കോഹ്‌ലിയെ മൈതാനത്ത് കാണാനായില്ല. കോഹ്‌ലിക്ക് ആരോടൊക്കെയോ കടുത്ത അമര്‍ഷവും വിരോധവും ഉണ്ടെന്ന് ഇന്നലെത്തെ മത്സരത്തിലൂടെ വ്യക്തമായെന്ന വേണം പറയാന്‍. ദക്ഷിണാഫ്രിക്ക തകര്‍ത്ത് കയറുമ്പോഴും കോഹ്‌ലി സാധാരണ കളിക്കാരനെ പോലെ കാഴ്ചക്കാരനായി നോക്കി നില്‍ക്കുകയായിരുന്നു.

ആദ്യ ഏകദിനത്തില്‍ 31 റണ്‍സിനാണ് ആതിഥേയരായ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

India vs South Africa 1st ODI Highlights: South Africa beat India by 31  runs | Cricket News – India TV

153-2 എന്ന സ്‌കോറില്‍നിന്നു 214-8 എന്ന നിലയിലേക്കു തകര്‍ന്ന ഇന്ത്യയെ വാലറ്റത്തു ശര്‍ദൂല്‍ താക്കൂര്‍ നടത്തിയ പ്രകടനമാണു (50*) അല്‍പമെങ്കിലും ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. ശിഖര്‍ ധാവാനും വിരാട് കോഹ്‌ലിയും അര്‍ദ്ധ സെഞ്ച്വറി പ്രകടനം നടത്തിയെങ്കിലും മധ്യനിര പരാജയമായി.