കോഹ്‌ലി കട്ടക്കലിപ്പില്‍, രോഹിത്തിന് കീഴില്‍ ദക്ഷിണാഫ്രിക്കയില്‍ കളിക്കില്ല

ഇന്ത്യന്‍ ടീമിന്റെ ഏകദിന നായക സ്ഥാനത്തു നിന്ന് നീക്കിയതില്‍ വിരാട് കോഹ്‌ലി അസംതൃപ്തനാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് വരുന്ന ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പയില്‍ നിന്ന് താരം വിട്ടു നില്‍ക്കുമെന്നാണ് വിവരം. ദി ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോഹ്‌ലി പരമ്പരയില്‍ നിന്നു മാറി നില്‍ക്കുകയാണെങ്കില്‍ അത് അദ്ദേഹവും ബിസിസിഐയും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാക്കാനാണ് സാദ്ധ്യത. അങ്ങനെ സംഭവിച്ചാല്‍ ഒരുപക്ഷെ അത് ടീമില്‍ നിന്നു കോഹ്‌ലിയുടെ പുറത്താക്കലിന് വരെ കാരണമായേക്കും.

Kohli removed from ODI captaincy as Rohit becomes new white-ball captain

നായകസ്ഥാനം ഒഴിയുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 48 മണിക്കൂര്‍ ബിസിസിഐ കോഹ്ലിയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ നായകസ്ഥാനം ഒഴിയുന്നില്ല എന്ന നിലപാടാണ് താരം സ്വീകരിച്ചത്. എന്നാല്‍ വരുന്ന ലോക കപ്പുകള്‍ക്കുള്ള മുന്നൊരുക്കമായി ഇതുവരെ ഒരു ഐസിസി കിരീടം പോലുമില്ലാത്ത കോഹ്ലിയ്ക്ക് പകരം രോഹിത്തിനെ കൊണ്ടുവരാനായിരുന്നു ബിസിസിഐയ്ക്ക് താത്പര്യം. ഇതേതുടര്‍ന്ന് നിര്‍ബന്ധിത രാജിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയെന്നാണ് വിവരം.

BCCI Keen On Replacing Virat Kohli With Rohit Sharma As The Indian ODI Captain- Reports

Read more

ദക്ഷിണാഫ്രിക്കയില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഡിസംബര്‍ 26 ന് ടെസ്റ്റ് പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാകുന്നത്. ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലിക്കു കീഴിലാണ് ഇന്ത്യയിറങ്ങുന്നത്. 18 അംഗ ടീമിനെയും പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.