'കണ്ണു തുറപ്പിക്കുന്ന തോല്‍വി'; ദക്ഷിണാഫ്രിക്കയിലെ ദയനീയ പ്രകടനത്തില്‍ ദ്രാവിഡ്

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ സമ്പൂര്‍ണ്ണ തോല്‍വിയെക്കുറിച്ച് പ്രതികരണവുമായി ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. കണ്ണ് തുറപ്പിക്കുന്ന തോല്‍വിയാണിതെന്നും മാറ്റങ്ങല്‍ ഉണ്ടാകുമെന്നും ദ്രാവിഡ് പറഞ്ഞു.

‘ഞങ്ങളുടെ കണ്ണ് തുറപ്പിക്കുന്ന ഏകദിന പരമ്പരയാണിത്. സമീപകാലത്തായി ഞങ്ങള്‍ അധികം ഏകദിന പരമ്പര കളിച്ചിരുന്നില്ല. ഏകദിന ടീമിനൊപ്പമുള്ള എന്റെ ആദ്യത്തെ പരമ്പരയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അവസാനമായി ഞങ്ങള്‍ ഏകദിനം കളിച്ചതെന്നാണ് കരുതുന്നത്.’

IND vs SA 2021/22: "Rohit wasn't here, so it opened up opportunities to  give some of the other guys a run" - Rahul Dravid on a fixed middle order

‘ഭാഗ്യവെച്ചാല്‍ അടുത്ത ഏകദിന ലോകക പ്പിന് മുമ്പായി എനിക്ക് അല്‍പ്പം സമയം ലഭിച്ചിട്ടുണ്ട്. നിരവധി ഏകദിന പരമ്പരകള്‍ ഇനി നടക്കാനുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ പഠിക്കാനും എങ്ങനെ പ്രകടനം മെച്ചപ്പെടുത്താമെന്ന് മനസിലാക്കാനുമുള്ള അവസരമാണ് മുന്നിലുള്ളത്. തീര്‍ച്ചയായും ടീം മെച്ചപ്പെടും. അക്കാര്യത്തില്‍ സംശയം വേണ്ട.’

Rishabh Pant Registers Highest ODI Score By Indian Wicketkeeper In South  Africa, Goes Past Rahul Dravid, MS Dhoni

Read more

‘ടീമിന്റെ സംതുലിതാവസ്ഥ നിലനിര്‍ത്തുന്ന ചില താരങ്ങളുണ്ട്. 6,7,8 നമ്പറുകളിലെല്ലാം ചില താരങ്ങളെ ലഭ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ തിരിച്ചെത്തുന്നതോടെ ടീമിന്റെ ശക്തി അല്‍പ്പം കൂടി ഉയരും. ആദ്യ രണ്ട് മത്സരത്തിലും 30 ഓവര്‍ പിന്നിട്ടപ്പോള്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാനാവുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പലരും നിര്‍ണ്ണായക സമയത്ത് മോശം ഷോട്ട് കളിച്ചു. നിര്‍ണ്ണായക സമയത്ത് ബുദ്ധിപരമായി കളിക്കാന്‍ സാധിക്കാതെ വന്നു’ ദ്രാവിഡ് പറഞ്ഞു.