വൈറ്റ് വാഷ് ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് ജയിക്കണം; നടക്കുമോ എന്ന് കണ്ട് തന്നെ അറിയണം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് പരമ്പര ഇതിനോടകം അടിയറവുവെച്ച ഇന്ത്യ വൈറ്റ് വാഷ് ഒഴിവാക്കി വന്‍നാണക്കേടില്‍ നിന്ന് മുഖം രക്ഷിക്കാനാണ് ഇറങ്ങുന്നത്.

കഴിഞ്ഞ രണ്ടു മത്സരത്തിലും ഒരേ ടീമിനെ ഇറക്കിയ രാഹുല്‍ മൂന്നാം മത്സരത്തില്‍ പരാജയം തടയാന്‍ മിക്കവാറും പുതിയ ടീമിനെ ഇറക്കിയേക്കും. ഒന്നില്‍ കൂടുതല്‍ മാറ്റങ്ങള്‍ ടീമില്‍ വരാന്‍ സാധ്യതയുണ്ട്. മദ്ധ്യനിരയില്‍ മോശം ഫോം തുടരുന്ന ശ്രേയസ് അയ്യര്‍ക്ക് പകരമായി സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തിയേക്കാം. കഴിഞ്ഞ മത്സരത്തില്‍ അടിവാങ്ങിക്കൂട്ടിയ ഭുവനേശ്വര്‍കുമാര്‍ കുമാറിന് പകരം ദീപക് ചാഹറോ മുഹമ്മദ് സിറാജോ കളിക്കുമെന്നാണ് സൂചന.

ഇനിയും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത റുതുരാജ് ഗെയ്ക്വാദിനെ ഓപ്പണിംഗില്‍ ശിഖര്‍ധവാനൊപ്പം പരീക്ഷിച്ചേക്കാം. ഋതുരാജ് ഓപ്പണിംഗില്‍ വന്നാല്‍ ക്യാപ്റ്റന്‍ രാഹുലിന് മധ്യനിരയ്ക്ക് കരുത്തുകൂട്ടി ഇറങ്ങാനാകും.

Read more

മൂര്‍ച്ച പോയ ബോളിംഗും ലക്ഷ്യബോധമില്ലാത്ത മധ്യനിര ബാറ്റിംഗുമാണ് ഇന്ത്യയുടെ തലവേദന. പരമ്പരയില്‍ ഇതുവരെ 98 ഓവറുകള്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് 7 വിക്കറ്റുകള്‍ മാത്രമാണ് നേടാനായത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മുതലാണ് മത്സരം.