ഈ ടീമിന് ഒപ്പം ബാറ്റ് ചെയ്ത് പന്ത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത് മഹാത്ഭുതമാണ്!

സന്ദീപ് ദാസ്

ഋഷഭ് പന്തിന്റെ ഇന്നിംഗ്‌സിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്, അതിലേറെ സങ്കടവുമുണ്ട്. സാഹചര്യം മനസ്സിലാക്കി ഋഷഭിന്റെ കൂടെ നില്‍ക്കാന്‍ ഒരു പങ്കാളി പോലും ശ്രമിച്ചില്ല എന്ന് പറയേണ്ടി വരും. എല്ലാവരും ലൂസ് ഷോട്ടുകള്‍ കളിച്ചാണ് പുറത്തായത്.

ഓഫ് സ്റ്റമ്പിന് പുറത്ത് ഓണ്‍ ദ അപ് ഡ്രൈവിന് ശ്രമിച്ച അശ്വിന്‍, പേടിച്ച് ബാറ്റ് ചെയ്ത താക്കൂര്‍, ഒഴിവാക്കാമായിരുന്ന പന്തില്‍ ബാറ്റുവെച്ച ഉമേഷ്, ബിഗ് ഷോട്ടുകള്‍ക്ക് തുനിഞ്ഞ് കീഴടങ്ങിയ ഷമിയും ബുംറയും- ഇവരോടൊപ്പം ബാറ്റ് ചെയ്ത് ഋഷഭ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത് തന്നെ മഹാത്ഭുതമാണ്!

South Africa vs India: Rishabh Pant hits a counter-attacking hundred to help IND extend lead in 3rd Test - Sports News

ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ പിഴവുകള്‍ വരുത്തുന്നത് സ്വാഭാവികമാണ്. മറ്റേയറ്റത്ത് ഒരു റെഗുലര്‍ ബാറ്റര്‍ ഇല്ലായിരുന്നുവെങ്കില്‍ അവരുടെ ഈ അപ്രോച്ച് അംഗീകരിക്കപ്പെടുമായിരുന്നു. പക്ഷേ ഋഷഭ് ആത്മവിശ്വാസത്തോടെ ഷോട്ടുകള്‍ കളിച്ചിരുന്ന സമയത്ത് ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാരുടെ ദൗത്യം പരമാവധി നേരം പിടിച്ചുനില്‍ക്കുക എന്നതായിരുന്നു. ഡിഫെന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ അവര്‍ ഔട്ടായാലും സാരമില്ലായിരുന്നു.

SA Vs IND, 3rd Test: Rishabh Pant Keeps India's Hopes Alive With Sensational Century

ഋഷഭ് വളരെ കാല്‍ക്കുലേറ്റഡ് ആയിട്ടാണ് കളിച്ചത്. പലപ്പോഴും ഓവറിലെ അവസാന രണ്ട് പന്തുകളില്‍ മാത്രമാണ് വാലറ്റത്തെ എക്‌സ്‌പോസ് ചെയ്തത്. എന്നിട്ടും ഷമിയൊക്കെ ഗ്ലോറി ഷോട്ടിന് പുറകെ പോയത് അവിശ്വസനീയമായിരുന്നു. അപ്പോള്‍ പുജാരയും രഹാനെയും എന്തുചെയ്തു എന്ന ചോദ്യം വരും. അവര്‍ ഒരു പരാമര്‍ശം പോലും അര്‍ഹിക്കുന്നില്ലല്ലോ!

SA on firm footing for series win despite Pant hundred, Kohli cries foul | Business Standard News

ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ്. മനസ്സു വെച്ചാല്‍ ജയിക്കാവുന്ന സ്‌കോര്‍ ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യ ഈ കളി തോറ്റാല്‍ ഋഷഭിന്റെ സെഞ്ച്വറി വിസ്മൃതിയിലേയ്ക്ക് മറയും. ജയിച്ചാല്‍ ക്രിക്കറ്റ് ഉള്ള കാലത്തോളം ഋഷഭ് ഓര്‍മ്മിക്കപ്പെടും. അയാള്‍ അത് അര്‍ഹിക്കുന്നു. ബാറ്റുകൊണ്ട് നിരാശപ്പെടുത്തിയ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് തിരുത്താനുള്ള സമയമാണ് ഇനി…

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍