സിക്‌സടി, ദാദയുടെ റെക്കോഡിന് ഒപ്പം ബുംറ

ദക്ഷിണാഫ്രിക്കയ്ക്കതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ സിക്‌സ് നേട്ടത്തോടെ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോഡിനൊപ്പമെത്തി സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ. ദക്ഷിണാഫ്രിക്കയ്ക്കതിരായ ഒരു ടെസ്റ്റിന്റെ രണ്ടിന്നിംഗ്സുകളിലും ചുരുങ്ങിയത് ഒരു സിക്സെങ്കിലും പായിച്ച ഇന്ത്യന്‍ താരമെന്ന റെക്കോഡിനാണ് ഗാംഗുലിക്ക് ശേഷം ജസ്പ്രീത് ബുംറയും അവകാശിയായത്.

സിക്സിന്റെ കാര്യത്തില്‍ ഗാംഗുലിയും ബുംറയും തമ്മില്‍ ഒരു സാമ്യത കൂടിയുണ്ട്. ഗാംഗുലിയെ പോലെ തന്നെ ജൊഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ തന്നെയാണ് ബുംറയും രണ്ടിന്നിംഗ്സുകളിലും സിക്സടിച്ചത്.

India's Jasprit Bumrah scores first fifty of his career in Test warm-up against Australia A in Sydney | Cricket News | Sky Sports

റബാഡയ്ക്കെതിരെയാണ് ബുംറ രണ്ടിന്നിംഗ്സുകളിലും സിക്സ് പറത്തിയത്. ആദ്യ ഇന്നിംഗ്സിലെ ഒറ്റ സിക്സിലൂടെ തന്നെ ബുംറ എലൈറ്റ് ക്ലബ്ബില്‍ അംഗമായി മാറിയിരുന്നു.

Jasprit Bumrah vs James Anderson Video | Bumrah vs Buttler Video | India vs England 2nd Test: Bumrah battles bouncers, verbal volleys from Wood, Buttler - myKhel

Read more

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ സിക്സടിച്ച ചുരുക്കം താരങ്ങളിലൊരാളെന്ന നേട്ടമായിരുന്നു അദ്ദേഹത്തെ തേടിയെത്തിയത്. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, കോച്ച് രാഹുല്‍ ദ്രാവിഡ്, മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ എന്നിവര്‍ പോലും ഇവിടെ ടെസ്റ്റില്‍ സിക്സടിച്ചിട്ടില്ല.