ഇനി വരുന്നത് അവന്റെ ദിവസങ്ങളാണ്; നിരാശരാകേണ്ടെന്ന് സൂര്യകുമാര്‍ യാദവ്

ഐപിഎല്ലില്‍ മിന്നും പ്രകടനവുമായി കളംനിറഞ്ഞ വെങ്കടേഷ് അയ്യര്‍ക്ക് ഇന്നലെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റമായിരുന്നു. ന്യൂസിലാന്റിനെതിരായി ഇന്നലെ നടന്ന ആദ്യ ടി20 മത്സരത്തില്‍ ഓള്‍റൗണ്ടറുടെ റോളിലാണ് താരം കളത്തിലിറങ്ങിയത്. എന്നാല്‍ മത്സരത്തില്‍ തന്റെ സ്പെഷ്യലൈസ്ഡ് ബോളര്‍മാരുടെ കൈകളിലേക്ക് മാത്രമാണ് രോഹിത് പന്ത് നല്‍കിയത്. വെങ്കിയെ ഒഴിവാക്കിയുള്ള ഈ നീക്കം ഏരെ വിമര്‍ശനങ്ങല്‍ക്ക് വഴിവെക്കുകയും ചെയ്തു.

മത്സരത്തിന് ശേഷം ഇതിനെ കുറിച്ച് സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു. ‘ഇനി വരുന്ന മത്സരങ്ങളില്‍ വെങ്കടേഷ് അയ്യര്‍ ബോള്‍ ചെയ്യുന്നത് കാണാം. ഇന്ന് രാത്രി നമ്മുടെ അഞ്ച് ബോളര്‍മാരും അവരുടെ റോള്‍ ഭംഗിയായി. അതിനാലാണ് വെങ്കടേഷ് ബോള്‍ ചെയ്യാതിരുന്നത്.നെറ്റ് സെക്ഷനില്‍ അവന്‍ ഏറെ കഠിനാധ്വാനം ചെയ്യുന്നുണ്ട്.  അവന് തീര്‍ച്ചയായും അവസരങ്ങള്‍ വന്നു ചേരും’ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

IND vs NZ 1st T20I: Rohit Sharma wins toss and opts to bowl first, Venkatesh  Iyer makes India debut

വെങ്കടേഷ് അയ്യറെ ബോള്‍ ചെയ്യിപ്പിക്കാതിരുന്നത് രോഹിത്തിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവാണെന്ന് ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടു. ആരാധകരും രോഹിത്തിന്‍രെ തീരുമാനത്തില്‍ അസ്വസ്തരാണ്. ഹാര്‍ദ്ദിക് പാണ്ഡ്യയെ സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വെങ്കിയെ ബോളെറിയാന്‍ നല്‍കാതെ മാറ്റിനിര്‍ത്തിയതെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം.

CEO of Confidence': Netizens welcome Venkatesh Iyer on his India debut  against New Zealand

Read more

ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മോശം ഫോമും കാരണം വലയുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായാണ് അദ്ദേഹം ദേശീയ ടീമിലെത്തിയിരിക്കുന്നത്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലെ ഏറ്റവും വലിയ കണ്ടെത്തലായിരുന്നു ഇടംകൈയന്‍ ബാറ്ററും സീം ബൗളറുമായ വെങ്കടേഷ്. കൊല്‍ക്കത്തയ്ക്കുവേണ്ടി ഓപ്പണറായി കളിച്ച അദ്ദേഹം 350ന് മുകളില്‍ റണ്‍സ് നേടുന്നതിനോടൊപ്പം മൂന്നു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.