ഈ രീതിയില് ഒരുപാട് മുന്നോട്ട് പോകാന്‍ ഗില്ലിന് ആകില്ല; വിലയിരുത്തലുമായി മുന്‍ താരം

ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗിലെ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ താരം വസീം ജാഫര്‍. ടെസ്റ്റില്‍ സ്ഥിരത കണ്ടെത്തണം എങ്കില്‍ ബാറ്റിംഗിലെ സാങ്കേതിക പ്രശ്നങ്ങള്‍ ഗില്‍ പരിഹരിക്കേണ്ടതുണ്ടെന്നും അല്ലാത്ത പക്ഷം മുന്നോട്ട് പോക്ക് ദുര്‍ഘടമാകുമെന്നും ജാഫര്‍ വിലയിരുത്തി.

‘ക്രീസില്‍ കൂടുതല്‍ ഉള്ളിലേക്കായി നിന്ന് ഡെലിവറികളെ നേരിടാനാണ് ഗില്‍ ഇപ്പോള്‍ താത്പര്യപ്പെടുന്നത്. ഇത് എല്‍ബിഡബ്ല്യുയില്‍ കുരുങ്ങാനുള്ള സാധ്യത കൂട്ടും. ഫുള്ളര്‍ ആയി വരുന്ന ഡെലിവറികളെ നേരിടാന്‍ ഗില്‍ തയ്യാറായിരിക്കണം. ഫുള്‍ ഡെലിവറികളിലും ഗില്‍ ക്രീസിനുള്ളിലേക്ക് കൂടുതല്‍ വലിഞ്ഞാണ് പന്തില്‍ ബാറ്റ് വയ്ക്കുന്നത്. അതിന്റെ ആവശ്യം ഇല്ല’ വസീം ജാഫര്‍ പറഞ്ഞു.

Anil Kumble tweets in support of Wasim Jaffer after communal bias row  erupts: You did the right thing - Sports News

ന്യൂസിലാന്‍ഡിനെതിരായി കാണ്‍പൂരില്‍ പുരോഗമിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഗില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. 93 പന്തില്‍ 52 റണ്‍സെടുത്ത് മികച്ച രീതില്‍ കുതിച്ച താരത്തെ കൈല്‍ ജാമിസണാണ് മടക്കിയത്.

Image

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 345 റണ്‍സിന് പുറത്തായി. 111.1 ഓവറിലാണ് ഇന്ത്യ 345 റണ്‍സെടുത്തത്. അരങ്ങേറ്റ കളിക്കാരന്‍ ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ ടോപ് സ്‌കോററായി. അയ്യര്‍ 171 പന്തില്‍ 13 ഫോറും രണ്ടു സിക്‌സും സഹിതം 105 റണ്‍സെടുത്തു. ന്യൂസിലാന്‍ഡിനായി ടിം സൗത്തി അഞ്ച് വിക്കറ്റ് വീഴ്ത്തി. കൈല്‍ ജയ്മിസന്‍ മൂന്നും അജാസ് പട്ടേല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.