ടെസ്റ്റ് ടീമില്‍ സൂര്യകുമാര്‍ യാദവും, ശ്രേയസ് അയ്യര്‍ക്ക് മുട്ടന്‍പണി

ന്യൂസിലാന്‍ഡിനെതിരെ ഈ മാസം ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലേക്ക് സൂര്യകുമാര്‍ യാദവ് കൂടിയെത്തിയതോടെ പണികിട്ടിയത് ശ്രേയസ് അയ്യര്‍ക്ക്. ഒന്നാം ടെസ്റ്റില്‍ വിരാട് കോഹ്‌ലി ഇല്ലെന്നിരിക്കെ ആ റോളിലേക്ക് പരിഗണിച്ചിരുന്ന മുഖ്യതാരം ശ്രേയസായിരുന്നു. എന്നാല്‍ സൂര്യകുമാര്‍ കൂടി വന്നതോടെ ആ പൊസിഷനായി പോരാട്ടം കടുക്കും.

നേരത്തെ ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി നടന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ സൂര്യകുമാര്‍ ഉണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ നിലവിലത്തെ സാഹചര്യം പരിഗണിക്കുമ്പോള്‍ സൂര്യയ്ക്കു ഇന്ത്യ പ്രഥമ പരിഗണന നല്‍കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ശ്രേയസിന്റെ ടെസ്റ്റ് അരങ്ങേറ്റം വൈകും.

IPL 2021: Fit-again Shreyas Iyer ready to convert DC's trophy dream into  reality - The Hindu

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 77 മത്സരങ്ങളില്‍ നിന്ന് 5356 റണ്‍സ് സൂര്യ നേടിയിട്ടുണ്ട്. 14 സെഞ്ച്വറികളും 26 അര്‍ദ്ധ സെഞ്ച്വറികളും ഇതിലുള്‍പ്പെടും. ന്യൂസിലാന്‍ഡിനെതിരായി അവസാന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൂര്യകുമാര്‍ 40 ബോളില്‍ 62 റണ്‍സെടുത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരത്തില്‍ താരം നിരാശപ്പെടുത്തി.

Be yourself: Advice Suryakumar Yadav gave himself ahead of first knock in  India colours- The New Indian Express

ഈ മാസം 25 ന് കാല്‍പൂരിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റിലാണ് ഇന്ത്യ കളിക്കുക. രണ്ടാം ടെസ്റ്റ് ഡിസംബര്‍ മൂന്നിന് മുംബൈയിലാണ്.