IND vs NZ: ഇത്രയും ലോ ലെവല്‍ ക്രിക്കറ്റ് ഐക്യുയില്‍ കളിച്ച വേറൊരു ഇന്ത്യന്‍ ടീമുണ്ടോ!

മണ്ടത്തരങ്ങളുടെ ഘോഷയാത്ര. ഇടയ്ക്ക് ന്യൂസിലാന്റിനെതിരെ കളിക്കുന്നത് ബംഗാളികളാണോ എന്ന് വരെ തോന്നിപ്പോകും. ഇത്രയും ലോ ലെവല്‍ ക്രിക്കറ്റ് ഐക്യുയില്‍ കളിച്ച വേറൊരു ഇന്ത്യന്‍ ടീമുണ്ടോ എന്നും സംശയം.

രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയയില്‍ ഔട്ടാകുന്നത് എങ്ങിനെയാകണം എന്ന് പ്രാക്ടീസ് ചെയ്യുകയാണ് എന്ന് തോന്നുന്നു. വിരാട് കോഹ്ലിക്കാണെങ്കില്‍ ഓടിത്തീര്‍ക്കേണ്ട എന്തോ കാര്യമുണ്ടായിരുന്നു.

അതിനിടയില്‍ രണ്ട് ബോള്‍ തികച്ച് നില്‍ക്കാനറിയാത്ത സിറാജ് നൈറ്റ് വാച്ച് മാന്‍ ആയി ഇറങ്ങുന്നു. ആദ്യ ബോളില്‍ ഔട്ടായി കൂടെ ഒരു റിവ്യൂ കൂടി കൊണ്ട് പോകുന്നു.

വിരാട് കോഹ്ലി ഇറങ്ങിയപ്പോ ഉള്ള ഫീല്‍ഡ് സെറ്റിങ് നോക്കണം; നമ്മളെ ക്യാപ്റ്റന്‍ പുതിയ ബാറ്റര്‍ ഇറങ്ങുമ്പോ ബൗണ്ടറിയില്‍ ആണ് ഫീല്‍ഡ് സെറ്റ് ചെയ്തിരുന്നത്. എന്തരോ എന്തോ…

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍