ക്രീസില്‍ ഉറച്ച് ശ്രേയസും ജഡേജയും; ഒന്നാം ദിനം ഇന്ത്യക്ക് ഹാപ്പി എന്‍ഡ്

കിവീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. വെളിച്ചക്കുറവു മൂലം നേരത്തെ കളി അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ 84 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് നേടിയിട്ടുണ്ട്. അര്‍ദ്ധ സെഞ്ച്വറി നേടി അരങ്ങേറ്റ കളിക്കാരന്‍ ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

ശ്രേയസ് 136 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 75 റണ്‍സും ജഡേജ 100 ബോളില്‍ ആറ് ഫോറിന്റെ അകമ്പടിയില്‍ 50 റണ്‍സും എടുത്തിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് ഇതിനോടകം 113 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തിട്ടുണ്ട്.

Image

ശുഭ്മാന്‍ ഗില്‍ (93 പന്തില്‍ 52), മായങ്ക് അഗര്‍വാള്‍ (28 പന്തില്‍ 13), ചേതേശ്വര്‍ പൂജാര (88 പന്തില്‍ 26), അജിങ്ക്യ രഹാനെ (63 പന്തില്‍ 35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ന്യൂസിലാന്‍ഡിനായി കൈല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റും ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.