ശിവാജി പാര്‍ക്കിലെ 'യംഗ് വീരു'വിന് മുതിര്‍ന്ന വീരുവിനെ പോലെ തിളങ്ങാന്‍ പറ്റുമോ?

ഫസ്റ്റ് ക്‌ളാസ് ക്രിക്കറ്റില്‍ 50 നു മുകളില്‍ ശരാശരി എന്നത് തന്നെ അപൂര്‍വമായിരിക്കെ 80 നു മുകളില്‍ സ്‌ട്രൈക്ക് റേറ്റ് സൂക്ഷിക്കാന്‍ പറ്റുന്നുവെന്നത് ഒരു ബാറ്റ്‌സ്മാന്‍ പുലര്‍ത്തുന്ന നിലവാരത്തെയാണ് കാണിക്കുന്നത്.

നിലവിലുള്ള കളിക്കാരില്‍ ഫസ്റ്റ് ക്‌ളാസില്‍ മേല്‍ കാണിച്ച കണക്കുകളുടെ അകമ്പടിയോടെ നേടിയ 4000 ത്തിനു മുകളില്‍ റണ്‍സ് തന്നെയാണ് ‘യംഗ് വീരു ‘ എന്ന് ശിവാജി പാര്‍ക്കിലെ ചെറുപ്പകാലത്ത് പരക്കെ വിളിക്കപ്പെട്ട ശ്രേയസ് അയ്യര്‍ക്ക് പുതുമുഖങ്ങള്‍ക്ക് വലിയ കടമ്പയായ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് സ്ഥാനം നേടിക്കൊടുക്കുന്നതും .

Kanpur Test: Proud of you, says Ricky Ponting as Shreyas Iyer gets Test cap from Sunil Gavaskar on debut - Sports News

List A യും FC യിലും 80 + പ്രഹര ശേഷി പുലര്‍ത്തുന്നത് കൊണ്ടും IPL ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനം കാരണം അറിയപ്പെട്ടതും കൊണ്ടാകാം ശ്രേയസിനെ പലരും ഒരു T20 പ്രോഡക്ട് ആയി കണക്കാക്കുന്നത്. എന്നാല്‍ തീര്‍ച്ചയായും ടെസ്റ്റ് ക്രിക്കറ്റിനൊപ്പം സഞ്ചരിക്കാനാകും ശ്രേയസിന്റെ ശൈലി കുറെക്കൂടി അനുയോജ്യം.

May be an image of 1 person and text that says "SHREYAS IYER FIRST CLASS CRICKET STATS MAT 54 INN 92 RUNS 4592 HS INDIA 202* AVG 52.18 മലയാളി ക്രിക്കറ്റ് ค สරง ท സോൺ ZONE SR 81.54 50/100 23/12"

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ഒരു തലമുറ മാറ്റത്തിന്റെ വക്കിലാണ്. കോഹ്ലി, രോഹിത്, പൂജാര- മാര്‍ ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ ക്രീസൊഴിയാന്‍ നില്‍ക്കുമ്പോള്‍ ശ്രേയസിനെ പോലുള്ള ഭാവി പ്രതീക്ഷകള്‍ വെള്ളിവെളിച്ചത്തിലേക്ക് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

‘യംഗ് വീരു ‘വിന് മുതിര്‍ന്ന വീരുവിനെ പോലെ തിളങ്ങാന്‍ പറ്റട്ടെ എന്ന് ആശംസിക്കാം .

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍