മുംബൈ ടെസ്റ്റില്‍ ഓപ്പണറായി സാഹ, കോഹ്‌ലി വരുന്നതോടെ പുറത്താവുക ആ താരം

കിവീസിനെതിരായി മുംബൈയില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിലേക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ താരം വസീം ജാഫര്‍. വിരാട് കോഹ്‌ലി വരുന്നതോടെ കാണ്‍പൂരില്‍ മോശം പ്രകടനം നടത്തിയ മായങ്ക് അഗര്‍വാളിനെയോ അജിങ്ക്യ രഹാനെയോ പുറത്തിരുത്തണമെന്നാണ് ജാഫര്‍ പറയുന്നത്. കൂടാതെ വൃദ്ധിമാന്‍ സാഹയെ ഓപ്പണറായി ഇറക്കാമെന്നും ജാഫര്‍ പറഞ്ഞു.

‘മായങ്ക്, രഹാനെ ഇവര്‍ക്കിടയിലായിരിക്കും ഇന്ത്യയുടെ ടോസ്. രണ്ടു പേരില്‍ ആരെ കളിപ്പിക്കണമെന്നതു തീരുമാനിക്കുന്നത് വിരാട് കോഹ്‌ലിയായിരിക്കും. മായങ്കിന് ഒരവസരം കൂടി നല്‍കണമോ, അതോ കഴിഞ്ഞ 10-12 ടെസ്റ്റുകളിലായി രഹാനെക്കു കാര്യമായി റണ്‍സെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതു കണക്കിലെടുത്ത് പുറത്തിരുത്തണമോയെന്നത് കോഹ്‌ലിയാണ് തീരുമാനിക്കേണ്ടത്. തീര്‍ച്ചയായും ഇതു കടുപ്പമേറിയ കോള്‍ തന്നെയാണ്.’

Ind vs Ban 1st Test, Day 2, Tea: Mayank Agarwal, Ajinkya Rahane increase  Bagladesh's misery; India 303 for 3 - The Statesman

‘മായങ്ക് അഗര്‍വാള്‍ അടുത്ത ടെസ്റ്റില്‍ പുറത്തുപോയാല്‍ പകരക്കാരനായി വൃദ്ധിമാന്‍ സാഹയെ ഓപ്പണിംഗിലേക്കു കൊണ്ടു വരാവുന്നതാണ്. അതു സംഭവിച്ചാല്‍ എല്ലാവരുടെയും ബാറ്റിംഗ് പൊസിഷനുകളില്‍ മാറ്റമുറപ്പാണ്. മായങ്കിനു പകരം പുജാരയാണ് ഓപ്പണിംഗിലേക്കു വരുന്നതെങ്കില്‍ രഹാനെയ്ക്കു സ്ഥിരം പൊസിഷനില്‍ തന്നെ ബാറ്റ് ചെയ്യാം.’

Cheteshwar Pujara, Wriddhiman Saha set to play Ranji Trophy final | Sports  News,The Indian Express

‘ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സാഹയെ ഓപ്പണറായി ടെസ്റ്റില്‍ പരീക്ഷിക്കാവുന്നതാണ്. പക്ഷെ ഇതു ഇന്ത്യക്കു ദീര്‍ഘകാലത്തേക്കു പരീക്ഷിക്കാവുന്ന കോമ്പിനേഷനല്ല. കാരണം ഇന്ത്യയുടെ അടുത്ത പര്യടനം ദക്ഷിണാഫ്രിക്കയിലാണ്. അതുകൊണ്ടു തന്നെ മുംബൈ ടെസ്റ്റില്‍ ടോപ്പ് സിക്സിനെ ഇന്ത്യക്കു പുനപ്പരിശോധിക്കാവുന്നതാണ്’ ജാഫര്‍ പറഞ്ഞു.