വില്യംസണും വീണു, ഇന്ത്യയ്ക്ക് നാല് വിക്കറ്റ് അകലെ വിജയം

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനം ബാറ്റിംഗ് പുനഃരാരംഭിച്ച ന്യൂസീലന്‍ഡിന് ആറ് വിക്കറ്റ് നഷ്ടമായി. 23 ഓവര്‍ ബാക്കി നില്‍ക്കെ 153 റണ്‍സാണ് കിവീസിന് ജയിക്കാനായി വേണ്ടത്. ഇന്ത്യയ്ക്ക് നാല് വിക്കറ്റും. നിലവില്‍ 131 ന് ആറ് എന്ന നിലയിലാണ് കിവീസ്.

112 ബോളില്‍ 24 റണ്‍സെടുത്ത നായകന്‍ കെയ്ന്‍ വില്യംസണിന്റെ വിക്കറ്റാണ് കിവീസിന് ഒടുവില്‍ നഷ്ടമായത്. ജഡേജയുടെ ബോളില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് താരത്തിന്റെ പുറത്താകല്‍. രണ്ടാം ഇന്നിംഗ്സിലും ടോം ലാഥം അര്‍ദ്ധ സെഞ്ചുറി നേടി. എന്നാല്‍ അര്‍ദ്ധ സെഞ്ചുറി നേടിയശേഷം ലാഥത്തിന് പിടിച്ചുനില്‍ക്കാനായില്ല. 146 പന്തുകളില്‍ നിന്ന് 52 റണ്‍സെടുത്ത ലാഥത്തിന്റെ വിക്കറ്റ് അശ്വിന്‍ പിഴുതെടുത്തു.

Image

റോസ് ടെയ്‌ലര്‍ക്കും അധികം ആയുസുണ്ടായിരുന്നില്ല. 24 പന്തില്‍ രണ്ട് റണ്‍സെടുത്ത ടെയ്ലറെ രവീന്ദ്ര ജഡേജ വിക്കറ്റിന് പിന്നില്‍ കുരുക്കി. പിന്നാലെ ഹെന്‍ട്രി നിക്കോള്‍സും ക്രീസ് വിട്ടു. നാല് പന്ത് നേരിട്ട് ഒരു റണ്ണെടുത്ത നിക്കോള്‍സിനെ അക്സര്‍ പട്ടേല്‍ പുറത്താക്കി.

Image

ഇന്ത്യയ്ക്കായി അശ്വിന്‍, ജഡേജ എന്നിവര്‍ രണ്ടു വീതലും അക്ഷര്‍ പട്ടേല്‍ ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.