മുന്നോട്ട് നയിച്ച് പന്ത്, അര്‍ദ്ധ സെഞ്ച്വറി; ലീഡ് പിടിച്ച് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് പിടിച്ച് ഇന്ത്യ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 205 റണ്‍സ് മറികടന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് എന്ന നിലയിലാണ്.

121 ന് അഞ്ച് എന്ന നിലയില്‍ പതറിയ ഇന്ത്യയെ പന്തിന്റെ അര്‍ദ്ധ സെഞ്ച്വറിയാണ് കരകയറ്റിയത്. 108 ബോളില്‍ 1 സിക്‌സും 11 ഫോറുമായി 84 റണ്‍സോടെ പന്ത് പുറത്താകാതെ നില്‍ക്കുകയാണ്. പന്തിനൊപ്പം 30 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറാണ് ക്രീസില്‍.

Image

ശ്രദ്ധയോടെ ബാറ്റ് വീശിയ രോഹിത് ശര്‍മ്മ 49 റണ്‍സെടുത്ത് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. രഹാനെ 27, അശ്വിന്‍ 13, കോഹ്‌ലി 0, പൂജാര 17, ഗില്‍ 0 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

Image

Read more

ഇംഗ്ലണ്ടിനായി ലീച്ച്, സ്റ്റോക്‌സ്, ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നിലവില്‍ 27 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇന്ത്യയ്ക്കുള്ളത്.