അവനെ പുറത്താക്കൂ, വേണേല്‍ ഫസ്റ്റ് ക്ലാസ് കളിച്ച് തിരിച്ചുവരട്ടെ; തുറന്നടിച്ച് സഹീര്‍ ഖാന്‍

മോശം ഫോമിലുള്ള അജിങ്ക്യ രഹാനെയ്ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിശ്രമം നല്‍കേണ്ട സമയമായെന്ന് ഇന്ത്യന്‍ മുന്‍ താരം സഹീര്‍ ഖാന്‍. രഹാനെയെപ്പോലൊരു സീനിയര്‍ താരത്തിന് സമ്മര്‍ദ്ദം അതിജീവിച്ച് മെച്ചപ്പെടാന്‍ അവസരം നല്‍കേണ്ടതുണ്ടെന്നും ഫസ്റ്റ്ക്ലാസ് കളിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ അവിടെ കളിച്ച് മികവ് കാട്ടി തിരിച്ചുവരാമെന്നും സഹീര്‍ അഭിപ്രായപ്പെട്ടു.

‘എല്ലാ കാര്യങ്ങളും നിശ്ചയിക്കപ്പെടുന്നത് ഫോമിന്റെ അടിസ്ഥാനത്തിലാണ്. എന്താണ് പ്രശ്നമെന്ന് കണ്ടെത്തുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്താലേ മുന്നോട്ട് പോകാനാവൂ. രഹാനെയെപ്പോലൊരു സീനിയര്‍ താരത്തിന് സമ്മര്‍ദ്ദം അതിജീവിച്ച് മെച്ചപ്പെടാന്‍ അവസരം നല്‍കേണ്ടതായുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ നിന്ന് സ്വയം രക്ഷപെടാന്‍ നമ്മള്‍ ശക്തി പ്രയോഗിക്കുന്തോറും കൂടുതല്‍ കുരുക്ക് മുറുകുകയാണ് ചെയ്യുന്നത്.’

Ajinkya Rahane career: Will Rahane turnaround his fortune in the 4th Test  vs England at The Oval? | The SportsRush

Read more

‘ഫോം ഔട്ടായിരിക്കുന്ന സാഹചര്യങ്ങളില്‍ തുടര്‍ച്ചയായി ശ്രമം നടത്തുകയും എന്നാല്‍ പരാജയപ്പെടുകയും ചെയ്യുകയാണെങ്കില്‍ ആ സാഹചര്യത്തില്‍ നിന്ന് മാറി നിന്ന് വൈഡ് ലെന്‍സുകൊണ്ട് കാര്യങ്ങള്‍ നിരീക്ഷിക്കുക. ഫസ്റ്റ്ക്ലാസ് കളിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ അവിടെ കളിച്ച് മികവ് കാട്ടി തിരിച്ചുവരാം. കാരണം അന്താരാഷ്ട്ര മത്സരങ്ങളെക്കാള്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ സമ്മര്‍ദ്ദം കുറവായിരിക്കും’ സഹീര്‍ ഖാന്‍ പറഞ്ഞു.