അവനെ ഒഴിവാക്കിയത് വമ്പന്‍ മണ്ടത്തരം, അശ്വിനെ തഴഞ്ഞതില്‍ വ്യാപക വിമര്‍ശനം

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ അന്തിമ ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ അതിലെ ഏറ്റവും വലിയ സര്‍പ്രൈസായായി മാറി, സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനെ തഴഞ്ഞത്. അശ്വിനു പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. അശ്വിനെ മാറ്റിനിര്‍ത്തിയത് ക്രിക്കറ്റ് നിരൂപകര്‍ക്കും ആരാധകര്‍ക്കുമിടയില്‍ വന്‍ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്.

മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കന്‍ വോണ്‍ എന്നിവരെല്ലാം അശ്വിനെ ഒഴിവാക്കിയതില്‍ അതിശയമാണ് പ്രകടിപ്പിച്ചത്. കൗണ്ടിയില്‍ മികച്ച ബോളിംഗ് കാഴ്ച്ചവെച്ച അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ജഡേജയുടെ ബാറ്റിംഗ് മികവ് അശ്വിനെ വേണ്ടെന്നു വെയ്ക്കാന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചിരിക്കാം എന്ന് വിലയിരുത്തുന്നവരുമുണ്ട്.

Read more

ഇംഗ്ലണ്ട് വേദിയാക്കി, ന്യൂസിലന്‍ഡിനെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അശ്വിന്‍ നാല് വിക്കറ്റ് പിഴുതിരുന്നു. കൗണ്ടി ക്രിക്കറ്റില്‍ സറെയ്ക്കു വേണ്ടി ആറ് വിക്കറ്റുകള്‍ നേടിയതും അശ്വിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തി അശ്വിനെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.