അശ്വിനെ ചുമ്മാ അങ്ങ് ടീമിലെടുക്കാനാവില്ല; വിവാദങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും സൂപ്പര്‍ സ്പിന്നര്‍ ആര്‍. അശ്വിനെ പുറത്തിരുത്തിയതില്‍ പ്രതിഷേധം ഉയരുമ്പോള്‍ പ്രതികരണവുമായി നായകന്‍ വിരാട് കോഹ്‌ലി. ഗ്രൗണ്ടിലെ സാഹചര്യവും പിച്ചുമെല്ലാം വിലയിരുത്തിയാണ് ടീമിനെ തെരഞ്ഞെടുക്കുന്നതെന്ന് കോഹ്ലി പറഞ്ഞു.

‘ശര്‍ദുലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇഷാന്തിന് അവസരം ലഭിച്ചത്. ടീമിന്റെ പദ്ധതികളുടെ ഭാഗമാണ് അശ്വിന്‍. എന്നാല്‍ ഗ്രൗണ്ടിലെ സാഹചര്യങ്ങളും പിച്ചുമെല്ലാം വിലയിരുത്തിയതിന് ശേഷമെ ടീമിനെ തെരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളു. നാല് പേസര്‍മാര്‍ ലോര്‍ഡ്സില്‍ കളിക്കണം എന്നായിരുന്നു തീരുമാനം. അതിനാലാണ് ശര്‍ദുലിന് പകരം ഇഷാന്തിനെ കളിപ്പിച്ചത്’ കോഹ്ലി പറഞ്ഞു.

Just Hoping we Win Some Other ICC Tournament: Ravichandran Ashwin

ആദ്യ ടെസ്റ്റിലടക്കം ഇന്ത്യയുടെ അന്തിമ ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍.അശ്വിനെ തഴഞ്ഞത് വലിയ സര്‍പ്രൈസായിരുന്നു. അശ്വിനു പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയാണ് ടീമിലെ സ്പിന്നര്‍. അശ്വിനെ മാറ്റിനിര്‍ത്തിയത് ക്രിക്കറ്റ് നിരൂപകര്‍ക്കും ആരാധകര്‍ക്കുമിടയില്‍ വന്‍ വിമര്‍ശനത്തിനാണ് വഴിവെച്ചത്.