ടോസില്‍ തോല്‍വിയായി കോഹ്‌ലി; സൂപ്പര്‍ താരത്തെ മറികടന്ന് ഒന്നാമത്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ടോസ് നഷ്ടമായതോടെ നാണംകെട്ട റെക്കോഡില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ടെസ്റ്റില്‍ ഇതു 35ാം തവണയാണ് കോഹ്ലിക്കു ടോസ് നഷ്ടമായത്. ഇതോടെ ഇക്കാര്യത്തില്‍ മുന്‍ നായകന്‍ എം.എസ് ധോണിയ്‌ക്കൊപ്പമായിരുന്ന കോഹ്‌ലി താരത്തെ മറികടന്ന് മുന്നിലെത്തി.

നേരത്തേ 34 ടോസുകള്‍ കൈവിട്ട ധോണിക്കൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു കോഹ്‌ലി. ഇംഗ്ലണ്ടിനെതിരെ ഇന്നും ടോസ് ഭാഗ്യം കൈവിട്ടതോടെ ഏറ്റവും നിര്‍ഭാഗ്യവാനായ ഇന്ത്യന്‍ ക്യാപ്റ്റനായി കോഹ്‌ലി മാറിയിരിക്കുകയാണ്.

Virat Kohli to take shot at equalling MS Dhoni's captaincy record in 1st Test versus West Indies | Cricket - Hindustan Times

അതേസമയം, ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റനെന്ന ധോണിയുടെ റെക്കോഡിനൊപ്പവും കോഹ്‌ലി എത്തി.. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ 15ാമത് ടെസ്റ്റായിരുന്നു ഇത്. ധോണിയും ഇത്ര തന്നെ ടെസ്റ്റുകളിലാണ് ഇന്ത്യയെ നയിച്ചത്.