സിറാജിനെ 'ചൊറിഞ്ഞു', സ്റ്റോക്‌സിനോട് കയര്‍ത്ത് കോഹ്‌ലി- വീഡിയോ

മൊട്ടേരയില്‍ നടന്നു കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിനിടെ പരസ്പരം കൊമ്പു കോര്‍ത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സും. കളിക്കിടെ പേസര്‍ മുഹമ്മദ് സിറാജിനെ സ്‌റ്റോക്‌സ് സ്ലെഡ്ജ് ചെയ്തതാണ് കോഹ്‌ലിയെ പ്രകോപിപ്പിച്ചത്.

13ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. സിറാജ് എറിഞ്ഞ ഓവറില്‍ സ്ട്രൈക്കില്‍ സ്റ്റോക്സായിരുന്നു. ബൗണ്‍സര്‍ എറിഞ്ഞ സിറോജിനോട് സ്റ്റോക്സ് പരിഹാസത്തോടെ സംസാരിച്ചതാണ് പ്രശ്നത്തിന് കാരണം. പിന്നാലെ സ്റ്റോക്സിന്റെ അടുത്തെത്തി കോഹ്‌ലി ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഒടുവില്‍ അമ്പയര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലാണ്. 21 റണ്‍സുമായി ഒലി പോപ്പും 15 റണ്‍സുമായി ഡാന്‍ ലോറന്‍സുമാണ് ക്രീസില്‍.

India vs England: Virat Kohli-Ben Stokes get involved in heated argument after latter says something to Siraj - TechiAzi

Read more

ഇംഗ്ലണ്ടിനായി സ്റ്റോക്‌സ് അര്‍ദ്ധ സെഞ്ച്വറി നേടി. 121 ബോള്‍ നേരിട്ട സ്‌റ്റോക്‌സ് 2 സിക്‌സിന്റെയും 6 ഫോറിന്റെയും അകമ്പടിയില്‍ 55 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍, സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.