'ഇതാണ് ഏറ്റവും ഉചിതമായ സമയം'; കോഹ്‌ലി ആ അസ്ത്രം പ്രയോഗിക്കണമെന്ന് കാര്‍ത്തിക്

സൂപ്പര്‍ സ്പിന്നര്‍ ആര്‍.അശ്വിനെ ഇന്ത്യ ഓവലില്‍ കളിപ്പിക്കണമെന്ന് ദിനേശ് കാര്‍ത്തിക്. അശ്വിനെ ടീമിലുള്‍പ്പെടുത്താന്‍ ഇതാണ് ഏറ്റവും ഉചിതമായ സമയമെന്നും അദ്ദേഹത്തിന് ടീമിനായി മികച്ച സംഭാവനകള്‍ നല്‍കനാകുമെന്നും കാര്‍ത്തിക് പറഞ്ഞു.

‘രവിചന്ദ്രന്‍ അശ്വിന് ഈ പരമ്പരയില്‍ ആദ്യമായി പ്രത്യക്ഷപ്പെടാന്‍ സമയമായി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഓവലിലെ പിച്ച് പരമ്പരാഗതമായി സ്പിന്നിനെ പിന്തുണയ്ക്കുന്നതാണ്. കോഹ്‌ലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഈ നിര്‍ണായക ടെസ്റ്റില്‍ ഒരു പുതിയ മാനം കൊണ്ടുവരാന്‍ ആഗ്രഹിച്ചേനെ. ഇംഗ്ലണ്ടിന് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ രണ്ട് ഇടങ്കയ്യന്‍മാരും ആദ്യ ഏഴ് സ്ഥാനങ്ങളില്‍ മൂന്ന് പേരുമുണ്ട്. ഇടങ്കയ്യന്‍മാര്‍ക്കെതിരായ അശ്വിന്റെ റെക്കോര്‍ഡ് മികച്ചതാണ്. വലംകൈയ്യര്‍ക്കെതിരെയും വ്യത്യസ്തമല്ല’ കാര്‍ത്തിക് പറഞ്ഞു.

The Ashwin-Jadeja Dilemma That Isn't Really One At All

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം ഇന്ന് ഓവലില്‍ ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓരോന്നു വീതം മത്സരങ്ങള്‍ വീതം ജയിച്ച് ഇരുടീമും സമനില പാലിക്കുന്നതിനാല്‍ നാലാം ടെസ്റ്റ് ഏറെ നിര്‍ണായകമാണ്. ലീഡ്‌സിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് പ്രധാന മാറ്റമാണ് പ്രതീക്ഷിക്കുന്നത്. രവീന്ദ്ര ജഡേജയ്ക്ക് പകരം ആര്‍.അശ്വിനെയും ഇഷാന്ത് ശര്‍മ്മയ്ക്ക് പകരം ശര്‍ദുല്‍ താക്കൂറിനെയും ടീമിലുള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.