'ഈ പരമ്പരയിലൂടെ ഇംഗ്ലണ്ടിന്റെ കരുത്ത് എത്രത്തോളമെന്ന് മനസ്സിലാവും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരം ഈ മാസം നാലിന് ആരംഭിക്കും. ഓഗസ്റ്റ് 4 മുതല്‍ 8 വരെ ട്രെന്റ്ബ്രിഡ്ജിലാണ് മത്സരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യ ഒരു തിരിച്ചുവരവ് ലക്ഷ്യം വെച്ചാണ് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. ഈ പരമ്പരയിലൂടെ ഇംഗ്ലണ്ടിന്റെ കരുത്ത് എത്രത്തോളമെന്ന് മനസിലാവുമെന്ന് ഇംഗ്ലീഷ് പേസര്‍ ജാക്ക് ലീച്ച് അഭിപ്രായപ്പെട്ടു.

“ഇന്ത്യ ശക്തരായ എതിരാളികളാണ്. നന്നായി പന്തെറിയാനാകുമെന്നും മികച്ച പ്രകടനം നടത്താനാവുമെന്നുമാണ് പ്രതീക്ഷ. മികച്ച വിക്കറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ടില്‍ സ്പിന്‍ ചെയ്യുന്നത് വളരെ ആസ്വദിക്കുന്നു. വരണ്ട പിച്ചാണെങ്കില്‍ തീര്‍ച്ചയായും മികച്ച പ്രകടനത്തിന് സാധ്യതയുണ്ട്.”

IND v ENG 2021: “There have been some very successful bowlers who don't bowl as fast as Monty” – Jack Leach backs his own strengths

“ഇന്ത്യയെപ്പോലെ ഒരു അതിശക്തമായ ടീമിനെതിരെ അഞ്ച് മത്സര പരമ്പര കളിക്കുന്നത് എളുപ്പമല്ല. ഈ പരമ്പരയിലൂടെ ഇംഗ്ലണ്ടിന്റെ കരുത്ത് എത്രത്തോളമെന്ന് മനസിലാവും. എന്റെ ശൈലിയില്‍ തന്നെ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ശ്രമിക്കുന്നത്. ടീമില്‍ ഇടം നിലനിര്‍ത്താന്‍ കഴിയുന്ന തരത്തില്‍ സ്ഥിരതയോടെ കളിക്കാനാവുമോയെന്ന് ഉറപ്പുവരുത്തുകയാണ്” ജാക്ക് ലീച്ച് പറഞ്ഞു.

Test Series against India will determine where we are: England spinner Jack Leach
അവസാന ഇന്ത്യന്‍ പര്യടനത്തില്‍ ഇംഗ്ലണ്ടിനായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ലീച്ചിനായിരുന്നു. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ 18 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.