ഇന്ത്യന്‍ ക്രിക്കറ്റിന് ബാറ്റിങ്ങില്‍ ഇത്രയും ദാരിദ്യമോ?, അശ്വിന്‍ പോലും ഇതിനെക്കാള്‍ നന്നായി ബാറ്റ് ചെയ്യും

27, 22, 4, 37, 24, 1, 0, 67, 10, 7, 27, 49, 15, 5, 1, 61, 18, 10 അവസാന സെഞ്ച്വറിക്ക് ശേഷം അജിങ്ക്യ രഹാനെയ്ക്ക് 18 ഇന്നിങ്‌സുകളില്‍ നേടാന്‍ പറ്റിയത് വെറും 385 റണ്‍സ്. ശരാശരി വെറും 21 റണ്‍സ്. രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രം . 14 ഇന്നിങ്‌സുകളിലും 30 ലധികം റണ്‍ പോലും എടുക്കാന്‍ പറ്റിയില്ല .

സത്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ബാറ്റിങ്ങില്‍ ഇത്രയും ദാരിദ്യമുണ്ടോ???

ഇത്രയും മോശം പ്രകടനം കാഴ്ച വെച്ചിട്ടും പണ്ടത്തെ ആനത്തഴമ്പിന്റെ പേരില്‍ മാത്രം ടീമില്‍ കൊണ്ടു നടക്കുന്ന ടീം മാനേജ്‌മെന്റ് കഴിവ് തെളിയിച്ച വിഹാരിയെയും അഗര്‍വാളിനെയും ഒക്കെ പരിഹസിക്കുന്നു . അല്ലെങ്കില്‍ യുവതാരങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ല.

He can't think Ajinkya Rahane has played 80 Tests so he knows his job':  Maninder Singh's advice to coach Ravi Shastri | Cricket - Hindustan Times

തീരുമാനങ്ങളെടുക്കാനും ധീരത കാട്ടണം. സത്യത്തില്‍ രവിചന്ദ്ര അശ്വിന്‍ പോലും ഇതിനെക്കാള്‍ നന്നായി ബാറ്റ് ചെയ്യും. ഒപ്പം ബോളിങ്ങ് കൂടി ഉപയോഗപ്പെട്ടേനെ. നാളെ അടുത്ത ഇന്നിങ്ങ്‌സില്‍ കൊച്ചേട്ടന്‍ ഒരു ഫിഫ്റ്റിയോ സെഞ്ചുറിയോ അടിച്ച് വീണ്ടും മാനേജ്‌മെന്റിന്റെ അരുമയാകും.

Ravi Shastri has to sit with Ajinkya Rahane, even great players need  motivation, says Maninder Singh - Sports News

Read more

ഇന്ന് വരെയുള്ള സമീപകാല കണക്കുകള്‍ പ്രകാരം രഹാനെ എന്ന കളി മറക്കുന്ന മധ്യ നിര ബാറ്റ്‌സ്മാന്‍ ടീമിന് ബാധ്യത തന്നെയാണ്. മികവിന്റെ പരകോടിയില്‍ പോലും ശരീരഭാഷയില്‍ ദുര്‍ബലനായ ഒരാള്‍ ഫോം കണ്ടെത്താന്‍ ഇരുട്ടില്‍ തപ്പുന്ന അവസ്ഥ കൂടിയാകുമ്പോള്‍ സ്ഥിതി ദയനീയം എന്നേ വിശേഷിപ്പിക്കാനാകൂ.