ഒരിക്കലും കീഴടങ്ങാന്‍ മനസ്സില്ലാത്തവരാണ് ഇവര്‍, അതിനാല്‍ ഈ ടീം തിരിച്ചു വരും; പ്രവചിച്ച് മുന്‍ താരം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായി തിരിച്ചു വരുമെന്ന പ്രതീക്ഷ പങ്കുവെച്ച് മുന്‍ താരം ആകാശ് ചോപ്ര. ഈ ടീം അങ്ങനെ പെട്ടെന്ന് കീഴടങ്ങുന്നവരെല്ലെന്നും മൂന്നാം ദിനം ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

‘മൂന്നാം ദിനം ഇന്ത്യക്ക് ആറ് വിക്കറ്റില്‍ താഴെ മാത്രമാണ് നഷ്ടമായിട്ടുള്ളതെങ്കില്‍ നാലാം ദിനം ജീവിതം ബാക്കിയുണ്ട്. അത് വളരെ മനോഹരമായ പോരാട്ടമായിത്തീരും. ഈ ടീമില്‍ നിന്നും എപ്പോഴും എതിരാളികള്‍ പ്രതീക്ഷിക്കേണ്ടത് ശക്തമായ പോരാട്ടമാണ്. ഒരിക്കലും കീഴടങ്ങാന്‍ തയ്യാറാവാത്ത ടീമാണിത്.’

Aakash Chopra T20 World Cup Aakash Chopra-Shreyas Iyerr

’36 റണ്‍സിന് പുറത്തായ ശേഷം തിരിച്ചുവന്ന ടീമാണിത്. അതിനാല്‍ത്തന്നെ 78ല്‍ പുറത്തായ ശേഷവും തിരിച്ചുവരാന്‍ അവര്‍ക്ക് സാധിക്കും. ഇന്ത്യ വിജയിക്കുമെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ ശക്തമായ പോരാട്ടം നടത്തുമെന്നുറപ്പാണ്’ ചോപ്ര പറഞ്ഞു.

India vs England, 3rd Test, Day 2 Highlights: Joe Root's 121 Gives England 345-Run Lead At Stumps | Cricket News

മൂന്നാം ടെസ്റ്റിന്റെ ഒന്നാംദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 78 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. എന്നാല്‍ വളരെ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഇത് മുതലാക്കി 345 റണ്‍സിന്റെ ലീഡാണ് അതിഥേയര്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സെന്ന നിലയിലാണ്.