IND VS ENG: പുറത്തുനിന്ന് ഒരാളെ വിളിച്ചിട്ട് ആരും ചായ കൊടുക്കില്ല, വിളിച്ചുവരുത്തിയിട്ട് അവനിട്ട് പണിയരുത്; ഗംഭീറിനോട് ഉപദ്ദേശവുമായി ആകാശ് ചോപ്ര

No description available.

വരുൺ ചക്രവർത്തി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ടി 20 പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ വരുണിനെ ഇന്നലെയാണ് ഏകദിന ടീമിന്റെ ഭാഗമാക്കിയത്. എന്തായാലും ടീമിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ താരത്തെ കളിപ്പിക്കണം എന്നും അവസരം കൊടുക്കാതെ ബഞ്ചിൽ ഇരുത്തരുതെന്നുമാണ് ചോപ്ര പറഞ്ഞത്.

ഫെബ്രുവരി 6 വ്യാഴാഴ്ച നാഗ്പൂരിൽ നടക്കുന്ന ആദ്യ മത്സരത്തോടെ ഇന്ത്യ മൂന്ന് ഏകദിനങ്ങളിൽ ഇംഗ്ലണ്ടിനെതിരെ ഇറങ്ങും. തൻ്റെ യൂട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കിട്ട ഒരു വീഡിയോയിൽ, ചക്രവർത്തി എന്തായാലും നിർബന്ധമായിട്ടും ഇലവനെ ഭാഗം ആകണം എന്നും വെറുതെ ബഞ്ചിൽ ഇരുത്തരുതെന്നും പറഞ്ഞു.

“വരുൺ ചക്രവർത്തി ശരിക്കും ആദ്യമേ തന്നെ ടീമിൽ വരേണ്ടത് ആയിരുന്നു. എന്നാൽ അവനെ അവർ ആദ്യം ഉൾപ്പെടുത്തിയില്ല. ടീമിൽ ഒരുപാട് സ്പിൻ ഓപ്ഷൻ ഉള്ളതുകൊണ്ടാണ് അവർ വരുണിനെ ഒഴിവാക്കിയത്” അദ്ദേഹം പറഞ്ഞു

“ഇപ്പോൾ നിങ്ങൾ പെട്ടെന്ന് വരുൺ ചക്രവർത്തിയെ തിരഞ്ഞെടുത്തു. അവൻ്റെ ഇപ്പോഴത്തെ റെഡ്-ഹോട്ട് ഫോം ഉപയോഗിക്കാൻ നിങ്ങൾ തീരുമാനിച്ചതിനാൽ, അത് ശരിയാണെന്ന് ഞാൻ കരുതുന്നു, നിങ്ങൾ അവനെ ടീമിൽ ഉൾപ്പെടുത്തിയിട്ട് ഉണ്ടെങ്കിൽ അവന് അവസരം നൽകണം. പുറത്ത് നിന്നുള്ള ഒരാളെ വിളിച്ച് ആരും ചായ കൊടുക്കില്ല. അതുകൊണ്ട് വിളിച്ചുവരുത്തിയിട്ടുണ്ട് ഉണ്ടെങ്കിൽ അവസരം കൊടുക്കണം. ” ചോപ്ര കൂട്ടിച്ചേർത്തു.

കുൽദീപ് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ്റെ ഭാഗമാകണമെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ന്യൂസിലൻഡിനെതിരായ ബെംഗളൂരു ടെസ്റ്റിന് ശേഷം ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ ഒരു അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.