അവസാന ചിരി അവരുടേതായിരിക്കും, തിങ്കളാഴ്ച രാത്രി അത് കാണാമെന്ന് ഇംഗ്ലീഷ് മുന്‍ നായകന്‍

സീനിയര്‍ സ്പിന്നര്‍ ആര്‍.അശ്വിനെ തഴഞ്ഞ് ഇന്ത്യ ഇംഗ്ലണ്ടില്‍ തുടര്‍ച്ചയായി ജഡേജയ്ക്ക് അവസരം നല്‍കിയതിനെ വിമര്‍ശിച്ചവരില്‍ മുന്‍നിരയിലായിരുന്നു ഇംഗ്ലീഷ് മുന്‍ താരം മൈക്കല്‍ വോന്‍. ഇപ്പോഴിതാ തന്റെ നിലപാടില്‍ മലക്കം മറിഞ്ഞിരിക്കുകയാണ് താരം. ജഡേജയെ ഇറക്കിയുള്ള കളി ഗുണം ചെയ്തേക്കുമെന്നാണ് വോണ്‍ ഇപ്പോള്‍ പറയുന്നത്.

‘അശ്വിന്‍ ആയിരുന്നു കളിക്കേണ്ടിയിരുന്നത് എന്നാണ് എല്ലാവര്‍ക്കും തോന്നിയത്. എന്നാലവര്‍ അശ്വിന്‍ ഇല്ലാതെ ഇറങ്ങി. പക്ഷേ ഈ ഇന്ത്യന്‍ ടീമിലെ മാറ്റങ്ങളിലൂടെ അവരുടേതാവും അവസാന ചിരി എന്ന് ഞാന്‍ കരുതുന്നു. തിങ്കളാഴ്ച രാത്രി ഞാന്‍ പറഞ്ഞതാണ് ശരി എന്ന് എല്ലാവര്‍ക്കും ബോധ്യമാകും. എന്നാല്‍ അശ്വിനെ കളിപ്പിച്ചിരുന്നു എങ്കില്‍ നിങ്ങള്‍ക്ക് വേഗത്തില്‍ ജയത്തിലേക്ക് എത്താനാവുമായിരുന്നു’ വോണ്‍ പറഞ്ഞു.

England vs India 2021: If England Bowlers Stay Patient, I Do Think There  Will Be A Cluster Of Wickets Against India, Says Michael Vaughan

ഓവലില്‍ ഇന്ത്യ നിലവില്‍ മികച്ച നിലയിലാണ്. 256 പന്തില്‍ 14 പന്തും ഒരു സിക്സും സഹിതം 127 റണ്‍സ് നേടിയ രോഹിത്തിന്റെ പ്രകടനകരുത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയിലാണ്. ഏഴു വിക്കറ്റും രണ്ടു ദിവസത്തെ കളിയും ബാക്കിയിരിക്കെ ഇന്ത്യയ്ക്ക് 171 റണ്‍സ് ലീഡുണ്ട്.